വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം; പ്രതിക്ക് ഏഴു വർഷം കഠിനതടവ്

കൊല്ലം: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ ഏഴുവർഷം തടവിന് കോടതി ശിക്ഷിച്ചു. ശൂരനാട് ഇടയ്ക്കാട്ട് ഒറ്റത്തെങ്ങുവിള വീട്ടിൽ സിബി ചാക്കോയെയാണ്​ കോടതി ശിക്ഷിച്ചത്. കൊല്ലം അഡീഷനൽ സെഷൻസ്​ ജഡ്ജ് കെ.എൻ. സുജിത്താണ്​ ഏഴ്​ വർഷം കഠിനതടവും മൂന്ന് ​ലക്ഷം രൂപ പിഴയും വിധിച്ചത്.

യുവതി ശൂരനാട് പൊലീസ് ​സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. ശാസ്​താംകോട്ട എസ്​.​െഎ ആയിരുന്ന എ. പ്രസാദാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. േപ്രാസിക്യൂഷനുവേണ്ടി അഡീഷനൽ ഗവൺമ​െൻറ് പ്ലീഡർ പബ്ലിക് േപ്രാസിക്യൂട്ടർ വി. വിനോദ്​ കോടതിയിൽ ഹാജരായി.

Tags:    
News Summary - Rape Case Seven Years Imprisonment -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.