ബലാത്സംഗക്കേസ്: മുൻ വില്ലേജ് ഓഫിസർക്ക് 10 വർഷം തടവ്

കണ്ണൂർ: കുട്ടികളുടെ പ്രസിദ്ധീകരണം വിൽക്കാൻ വീട്ടിലെത്തിയ 22കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വില്ലേജ് ഓഫിസർക്ക് 10 വർഷം തടവും 20,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ നാല് മാസംകൂടി ശിക്ഷ അനുഭവിക്കണം.

കണ്ണൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജാറാണിയാണ് ശിക്ഷ വിധിച്ചത്. പുഴാതി വില്ലേജ് ഓഫിസറായിരുന്ന രഞ്ജിത്ത് ലക്ഷ്മണനെയാണ് ശിക്ഷിച്ചത്. 2021 ഫെബ്രുവരിയിൽ, കണ്ണൂരിലെ ഒരു സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലിചെയ്തിരുന്ന പരാതിക്കാരി കുട്ടികളുടെ മാഗസിൻ വിൽപന നടത്തുന്നതിന് വീട്ടിലെത്തിയപ്പോഴാണ് സംഭവം.

വീട്ടിൽ അമ്മയുണ്ടെന്ന വ്യാജേന വീടിന്റെ സെൻട്രൽ ഹാളിലേക്ക് ക്ഷണിച്ച് ഗൂഗ്ൾ പേ ചെയ്യുകയും യു.പി.ഐ നമ്പർ എഴുതുന്ന സമയം പരാതിക്കാരിയെ പിടിച്ചുവലിച്ച് കിടപ്പുമുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നുമാണ് കേസ്. കണ്ണൂർ വനിത സെൽ ഇൻസ്പെക്ടറായിരുന്ന പി. കമലാക്ഷിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രീതകുമാരി ഹാജരായി.

Tags:    
News Summary - Rape case: Former village officer jailed for 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.