Posted On
date_range Updated On
date_range വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ
വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്ഐ തിരുവനന്തപുരം നെടുമങ്ങാട് ഏരിയാ ജോയിന്റ് സെക്രട്ടറി വേട്ടമ്പള്ളി സ്വദേശി വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെ വിഷ്ണുവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ മാസം 16ന് പരിചയക്കാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.പി.എം മരുതംകോണം ബ്രാഞ്ച് അംഗം കൂടിയാണ് വിഷ്ണു. ആനാട് കാർഷിക സഹകരണ ബാങ്കിന്റെ പനവൂർ ശാഖയിലാണ് ജോലി. പീഡന വിവരം പുറത്തായതോടെ ഇയാളെ പാർട്ടിയിൽ നിന്നും ബാങ്കിൽ നിന്നും പുറത്താക്കി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.