സുഹൃത്തുക്കൾ കോഴിഫാമിൽ മരിച്ചനിലയിൽ; വൈദ്യുതാഘാതമേറ്റതാണെന്ന് സംശയം

റാന്നി: സുഹൃത്തുക്കളെ ചെറുകുളഞ്ഞി ജണ്ടായിക്കലുള്ള കോഴിഫാമിൽ മരിച്ചനിലയിൽ കണ്ടെത്തി. ജണ്ടായിക്കൽ കാവുംതലക് കൽ പരേതനായ കെ.എസ്. ഗീവർഗീസി​​െൻറയും കുഞ്ഞമ്മ വർഗീസി​െൻറയും മകൻ നിജിൽ വർഗീസ് (33), മുഴിക്കൽ പുതുപറമ്പിൽ സോമൻ-രത്നമ ്മ ദമ്പതികളുടെ മകൻ ബൈജു (40) എന്നിവരാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റ്​ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നിജിൽ, ജണ്ടായിക്കൽ പാരുമലയിൽ സനു മാത്യു എന്നിവർ ചേർന്ന്​ നടത്തുന്ന കോഴിഫാമിൽനിന്ന്​ ഷോക്കേറ്റാണ് മരണമെന്ന് കരുതുന്നു. അഞ്ചുവർഷമായി നിജിൽ കോഴിവളർത്തൽ കേന്ദ്രം നടത്തിവരുകയായിരുന്നു. നിജിലി​​െൻറ അയൽവാസിയും സുഹൃത്തുമായിരുന്ന ബൈജു വിദേശത്തായിരുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ ഇരുവരും ഫാമിലേക്കുപോയെന്നാണ് വീട്ടുകാർ പറയുന്നത്.

നിജിലിനെ അന്വേഷിച്ച്​ രാവിലെ എത്തിയ സനു മാത്യുവാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ ഈ ഭാഗങ്ങളിൽ കനത്തമഴ പെയ്തിരുന്നു. ആ സമയത്താകാം അത്യാഹിതമെന്ന്​ കരുതുന്നു. റാന്നി എസ്‌.ഐ അനീഷ്കുമാറി​​െൻറ നേതൃത്വത്തിൽ പൊലീസ് നടപടി സ്വീകരിച്ച് മൃതദേഹങ്ങൾ പോസ്​റ്റ്​േമാർട്ടത്തിനയച്ചു. നിജിൽ അവിവാഹിതനാണ്. ബൈജുവി​​െൻറ ഭാര്യ സൗമ്യ വിദേശത്താണ്. ഏകമകൾ ഗൗരി.

Tags:    
News Summary - ranni- death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.