‘ഗിഗ് തൊഴിലാളികൾക്ക് ഇനി വിശ്രമിക്കാം’ ‘ഗിഗോൺ ’ വിശ്രമകേന്ദ്രം ഉദ്ഘാടനം നാളെ; ആദ്യഘട്ടത്തിൽ മൂന്ന് നഗരങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരത്ത് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും.

തലസ്ഥാന നഗരത്തിൽ ആരംഭിക്കുന്ന ‘ഗിഗോൺ ’വിശ്രമകേന്ദ്രം പ്രസ്ക്ലബിന് സമീപം ഊറ്റുകഴി റോഡിലാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുക. പദ്ധതിക്കായി ഒരുകോടി രൂപ സർക്കാർ അനുവദിച്ചു.

വിശ്രമകേന്ദ്രങ്ങൾ ദിവസവും രാവിലെ എട്ടു മുതൽ രാത്രി 10വരെ പ്രവർത്തിക്കും. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, വിവിധ സേവന മേഖലകളിലെ തൊഴിലാളികൾ തുടങ്ങി വലിയൊരു വിഭാഗമാണ് ഗിഗ് മേഖലയിൽ പ്രവർത്തിക്കുന്നത്. ജോലി സമയത്ത് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ശുചിമുറി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാനും സാധിക്കാത്തത് ഇവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന സംവിധാനം. ഗിഗ് തൊഴിലാളികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്ന ബില്ല് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Gig Workers Get New Rest Centres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.