തലശ്ശേരി: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിണറായിയിലെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന് അന്വേഷണ സംഘത്തിന് സൂചന കിട്ടിയതായി അറിയുന്നു. മൂന്നു ബൈക്കുകളിലായാണ് സംഘമത്തെിയതെന്ന് അന്വേഷണ സംഘം കണ്ടത്തെിയിട്ടുണ്ട്. സംഭവദിവസത്തെ ടെലിഫോണ്‍ കോളുകള്‍ അന്വേഷണസംഘം പരിശോധിച്ചു. ഇതില്‍ നിന്ന് കൊലക്ക് നിര്‍ദേശം നല്‍കിയവരെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയതായും സൂചനയുണ്ട്. കണ്ണൂര്‍ അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി ടി.പി. രഞ്ജിത്ത്, കണ്ണൂര്‍ ടൗണ്‍ സി.ഐ കെ.വി. വേണുഗോപാല്‍, തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 10.20ഓടെയാണ് പിണറായി പെട്രോള്‍ പമ്പിനു സമീപത്തെ റോഡരികില്‍ രമിത്ത് വെട്ടേറ്റ് മരിച്ചത്.
സഹോദരിക്ക് മരുന്നുവാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്തു തന്നെയായിരുന്നു സംഭവം. സംഭവത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് എതിരെ ധര്‍മടം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, കൊലപാതകത്തില്‍ ആറുപേര്‍ മാത്രമാണ് ഉള്‍പ്പെട്ടതെന്നാണ് അന്വേഷണ സംഘം കണ്ടത്തെിയത്. പ്രദേശത്തെ സംഘര്‍ഷാവസ്ഥക്ക് അയവ് വന്നിട്ടില്ല. ഇത് കണക്കിലെടുത്ത് പിണറായിയിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ഇവിടങ്ങളിലുണ്ട്. ജില്ലയില്‍ നിന്നുള്ള പൊലീസുകാര്‍ക്ക് പുറമെ ജില്ലക്ക് പുറത്തുനിന്നും സേനയെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. തലശ്ശേരി മേഖലയിലും പൊലീസ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.