Posted On
date_range Updated On
date_range രമിത്ത് വധം: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
തലശ്ശേരി: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി ടൗണ്‍ സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ്ചെയ്തു. സി.പി.എം പ്രവര്‍ത്തകന്‍ പിണറായി ചേരിക്കലിലെ സായൂജാണ് (28) അറസ്റ്റിലായത്. കോടതി പ്രതിയെ റിമാന്‍ഡ്ചെയ്തു. കൊലയാളിസംഘത്തെ ബൈക്കില്‍ രമിത്തിന്‍െറയടുത്ത് എത്തിച്ചുകൊടുത്തത് സായൂജാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ എട്ടുപേരാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 12ന് ലോറിഡ്രൈവറായ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.