കയ്യാങ്കളി കേസ്​: നാണമോ മാനമോ ഉണ്ടെങ്കിൽ സർക്കാർ അപ്പീൽ പിൻവലിക്കണമെന്ന്​ രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സർക്കാറിന്‍റെ നടപടികളെ വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല. നാണമോ മാനമോ ഉണ്ടെങ്കിൽ സർക്കാർ അപ്പീൽ പിൻവലിക്കണമെന്ന്​ രമേശ്​ ചെന്നിത്തല പറഞ്ഞു. സർക്കാർ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്​. കോടതിയെ കബളിപ്പിക്കാനാണ്​ സർക്കാർ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.

നിയമസഭ കയ്യാങ്കളി കേസിൽ ഹൈകോടതി വിധിക്കെതിരെയാണ്​ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്​. കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു ഹൈകോടതിയിൽ സർക്കാറിന്‍റെ ഹരജി. എന്നാൽ, ഹരജി കോടതി തള്ളി. തുടർന്നാണ്​ കേസിൽ സുപ്രീംകോടതിയെ സമീപിച്ചത്​.

കയ്യാങ്കളി കേസിൽ സർക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സഭയിൽ അക്രമം നടത്തിയത്​ എന്തിനാണെന്ന്​ വിശദീകരിക്കാമോയെന്നായിരുന്നു കോടതിയുടെ ചോദ്യം. പൊതുമുതൽ നശിപ്പിച്ചതിന്​ പിന്നിൽ എന്ത്​ പൊതുതാൽപര്യമാണ് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു.

Tags:    
News Summary - Ramesh Chennithala says government should withdraw appeal if there is shame or dignity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.