തിരുവനന്തപുരം: സര്‍ക്കാറിെൻറ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലുമായി ബന്ധപ്പെട്ട ് മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചോദ്യങ്ങൾ ചുവടെ.
1. വനിതാമതിലി െൻറ ലക്ഷ്യമെന്ത്?
2. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ പുരുഷന്മാരെ ഒഴിവാക്കിയതെന്തിന്?
3. ശബര ിമലയിലെ യുവതിപ്രവേശനവുമായി വനിതാമതിലിന് ബന്ധമുണ്ടോ?
4. ശബരിമലയിലെ യുവതിപ്രവേശന പ്രശ്നത്തിെൻറ പശ്ചാത്ത ലത്തിലാണ് വനിതകളുടെ മതിലെന്ന ആശയം ഉരുത്തിരുഞ്ഞ് വന്നതെങ്കിലും സി.പി.എമ്മും സര്‍ക്കാറും അത് തുറന്നുപറയാന്‍ മടിക്കുന്നതെന്തുകൊണ്ട്?
5. ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചുകൂട്ടി നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിലെ സാംഗത്യം എന്ത്?
6. ന്യൂനപക്ഷ വിഭാഗങ്ങളെ പാടേ ഒഴിവാക്കി ഒരുവിഭാഗക്കാരെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന ഈ മതില്‍ നിർമാണം സമൂഹത്തില്‍ വർഗീയ ധ്രുവീകരണത്തിന് വഴിവെക്കില്ലേ?
7. ജനങ്ങളെ സാമുദായികമായി വേര്‍തിരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടിയായ വര്‍ഗസമരത്തിനെതിരായ സ്വത്വരാഷ്ട്രീയത്തിനുള്ള അംഗീകാരമല്ലേ?
8. വനിതാമതിലിന് സര്‍ക്കാറിെൻറ പണം ചെലവാക്കില്ലെന്ന് പുറത്ത് പറയുകയും സര്‍ക്കാറിെൻറ ആഭിമുഖ്യത്തിലും ഫണ്ടുപയോഗിച്ചും നടത്തുന്ന പരിപാടി തന്നെയാണെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തത് എന്തുകൊണ്ട്? ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയതിനെപ്പറ്റി അന്വേഷിക്കാമോ?
9. ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറയുമ്പോള്‍ തന്നെ വനിതാമതിലില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മേധാവികള്‍ കീഴ് ഉദ്യോഗസ്ഥകള്‍ക്ക് സര്‍ക്കുലര്‍ നല്‍കുന്നതും ഭീഷണിപ്പെടുത്തുന്നതും കള്ളക്കളിയല്ലേ?
10. രാഷ്ട്രീയലാഭം കൊയ്യാൻ സമൂഹത്തെ വര്‍ഗീയവത്കരിച്ച മുഖ്യമന്ത്രിയെന്ന് താങ്കളെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമെന്ന് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.