പായിപ്പാട്​ ലോക്​ഡൗൺ ലംഘനം: ഗുരുതര വീഴ്​ചയെന്ന്​ രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: പായിപ്പാട്​ ലോക്​ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച്​ അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചത്​ ഗുരുതര ഇൻറ ലിജൻസ്​ വീഴ്​ചയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കർണാടക അതിർത്തി പ്രശ്​നം വേഗം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം. സാമ്പത്തിക വർഷം മൂന്ന്​ മാസം നീട്ടണമെന്നും ചെന്നിത്തല പറഞ്ഞു. സാലറി ചലഞ്ചിനെ അനുകൂലിക്കുന്നുവെന്നും എന്നാൽ, ഒരു മാസത്തെ ശമ്പളം നൽകാൻ കഴി​യുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സാമ്പത്തിക വർഷം അവസാനിക്കുന്നതിൽ മാറ്റം വരുത്തിയില്ലെങ്കിൽ പഞ്ചായത്തുകൾക്ക്​ നൽകാനുള്ള കുടിശ്ശിക കൊടുത്ത്​ തീർക്കണം. ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങൾ ഉടൻ ലഭ്യമാക്കണം. 5000 ​വ​​​െൻറിലേറ്റർ സൗകര്യമുള്ള ബെഡുകളെങ്കിലും സംസ്ഥാനത്ത്​ ലഭ്യമാക്കണം. ഇതിനുള്ള പണം കിഫ്​ബിയിൽ നിന്ന്​ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - Ramesh chennithala press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.