പൊലീസിലെ ദാസ്യപ്പണിക്ക് സർക്കാർ ഒത്താശയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

പോലീസുകാരന്‍ മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ പരാതിക്കാരനായ ഗവാസ്‌കര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മര്‍ദിച്ചവരുടെ പേരില്‍ കേസില്ല. ഇരയോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണ് പോലീസ് എന്ന് തെളിയിച്ചിരിക്കുകയാണ്. കേസ് നിര്‍ജീവമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സംഭവം ക്രൈംബ്രാഞ്ചിന് വിടാനുള്ള നടപടി. കേരളത്തിലെ ഉന്നതോദ്യോഗസ്ഥരുടെ വീടുകളില്‍ നടക്കുന്ന പൗരാവകാശ ലംഘനം ഗുരുതരമായ കുറ്റമായി കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. ഗുരുതര വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

വിഷയത്തിൽ സർക്കാർ ആത്മാർഥമായ സമീപനം സ്വീകരിക്കുന്നില്ല. കുറ്റക്കാരായ പോലീസുകാർക്കെതിരേ ആഭ്യന്തരവകുപ്പ് കർശനമായ നടപടികൾ സ്വീകരിക്കണം. പോലീസിലെ ദാസ്യപ്പണി സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വാദങ്ങളെല്ലാം തെറ്റാണ്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Ramesh Chennithala on Police Slavery Incidents in Departrment-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.