ചെങ്ങന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറി പദത്തിൽ എത്തിയത് കേരളത്തിന് ലഭിച്ച അംഗീകാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ ഏറ്റവും ദീർഘകാലം ഉന്നതപദവികൾ അലങ്കരിച്ച ഉമ്മൻചാണ്ടിയെ ജനറൽ സെക്രട്ടറി ആക്കിയതിലൂടെ എ.ഐ.സി.സി കൂടുതൽ കർമ്മ നിരതമാക്കാനും ശക്തിപ്പെടുത്താനുമാണ് രാഹുൽഗാന്ധി ആഗ്രഹിക്കുന്നത്. ഈ തീരുമാനം കോൺഗ്രസ് പാർട്ടിക്ക് തന്നെ കരുത്ത് പകരുന്നതും അഭിമാനം ഉണ്ടാക്കുന്നതും ആണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ പ്രവർത്തനപരിചയവും സംഘടനാ പാടവവും ദേശീയതലത്തിൽത്തന്നെ ഉപയോഗിക്കാനുള്ള ഈ തീരുമാനം സ്വാഗതാർഹമാണ്. അതേസമയം കേരളത്തിൽ നിർണായകമായ എല്ലാ അവസരങ്ങളിലും ഉമ്മൻചാണ്ടിയുടെ സാന്നിധ്യമുണ്ടാകുമെന്നും രമേശ് ചെന്നിത്തല ചെങ്ങന്നൂരിൽ അഭിപ്രായപ്പെട്ടു.
പുതിയ ഉണർവ് നൽകും – സുധീരൻ
തിരുവനന്തപുരം: ജനസേവന രംഗത്ത് ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള ഉമ്മൻ ചാണ്ടിയെ പോലൊരു സമുന്നതനായ നേതാവിെൻറ സജീവ സാന്നിധ്യവും നേതൃത്വവും ദേശീയതലത്തിൽ കോൺഗ്രസിന് പുതിയ ഉണർവ് നൽകുമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.