കോഴിക്കോട്: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട്ടെ സമസ്ത കാര്യാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ന് രാവിലെ ഒൻപത് മണിയോടെയെത്തിയ ചെന്നിത്തല ഒരുമണിക്കൂറോളം ജിഫ്രി തങ്ങളുമൊത്ത് ചിലവഴിക്കുകയും ഒരുമിച്ച് പ്രാതൽ കഴിക്കുകയും ചെയ്തു.
സന്ദർശനം സ്വകര്യമായിരുന്നുവെന്നും കോഴിക്കോട്ട് വന്നാൽ പറ്റുന്ന സമയങ്ങളിൽ തങ്ങളെ കാണാൻ ശ്രമിക്കാറുണ്ടെന്നും സമസ്തയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.
ന്യൂനപക്ഷ സമൂഹം വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളും വോട്ട് ചോരി ഉൾപ്പെടെ ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളും കോൺഗ്രസിന്റെ ശ്രദ്ധയിൽപെടുത്തിയതായും സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തെക്കുറിച്ച് സംസാരിച്ചതായും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രമേശ് ചെന്നിത്തല തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.