രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ തൃപ്തൻ; ഒരു സ്ഥാനമില്ലെങ്കിലും പ്രവർത്തിക്കും -ചെന്നിത്തല

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ തൃപ്തനെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടിയും താനും പാർലമെന്‍ററി പാർട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില ആശങ്കകൾ പ്രകടിപ്പിച്ചുവെന്നത് സത്യമാണ്. ആ കാര്യങ്ങൾ രാഹുൽ ഗാന്ധിയോട് വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരാജയ കാരണങ്ങൾ വിശദമായി അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷക്ക് പറയാനുള്ള കാര്യങ്ങൾ തന്നോട് പറഞ്ഞതായും ചെന്നിത്തല വ്യക്തമാക്കി.

കോൺഗ്രസ് ഹൈക്കമാൻഡിനൊപ്പം എല്ലാ കാലത്തും ചേർന്നുനിന്നിട്ടുള്ളവരാണ് താനും ഉമ്മൻചാണ്ടിയും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും എടുക്കുന്ന ഏതു തീരുമാനത്തെയും അംഗീകരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിലും അതുതന്നെയാണ് ഉണ്ടാവുക. ഉമ്മൻചാണ്ടിയുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഒരു സ്ഥാനമില്ലെങ്കിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. കോൺഗ്രസ് പാർട്ടിയിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. തന്‍റെ രാഷ്ട്രീയ നേട്ടങ്ങളെല്ലാം പാർട്ടി നൽകിയ അവസരങ്ങളാണ്. പുതിയ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പൂർണ പിന്തുണ നൽകുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Ramesh chennithala meet Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.