കിഫ്ബി: വൈദ്യുതി വകുപ്പി​െൻറ പദ്ധതിയില്‍ വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല

കോട്ടയം: കിഫ്ബി വഴി നടപ്പാക്കുന്ന ട്രാന്‍സ്​ഗ്രിഡ് പദ്ധതിയില്‍ കെ.എസ്.ഇ.ബിയും സർക്കാറും കോടികളുടെ അഴിമതി നട ത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ സംസ്ഥാനങ്ങളിൽനിന്ന്​ വൈദ്യുതി കൊണ്ടുവരുന്നതിനും കൊണ്ട ുപോകുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിക്കെതിരെ വ്യാപക ആക്ഷേപം ഉയർന്നതിനെ തുടർന്ന്​ 4500 കോടിയുടെ ഒന്നാംഘട്ട പ ്രവൃത്തി ഇപ്പോള്‍ നടപ്പാക്കിയാല്‍ മതിയെന്ന്​ തീരുമാനിക്കുകയായിരു​ന്നു. മുഖ്യമന്ത്രി ഇതിന്​ മറുപടി പറയണമെന്നും ഇതേക്കുറിച്ച്​ സി.ബി.ഐ അന്വേഷണം വേണമെന്നും ചെന്നിത്തല പാലായിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മൊത്തം 10,000 കോടിയുടേതായിരുന്നു പദ്ധതി. കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലുമാണ് അടിസ്ഥാന നിരക്കിനെക്കാള്‍ കൂടിയ നിരക്കില്‍ കരാ‍ർ നല്‍കിയത്. കെ.എസ്.ഇ.ബിയുടെ എസ്​റ്റിമേറ്റുകള്‍ സാധാരണ തയാറാക്കുന്നത്​ അസിസ്​റ്റൻറ്​ എന്‍ജിനീയര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ വരെയുള്ളവരാണ്​. എന്നാല്‍, സംസ്ഥാന വിജിലൻസി​​െൻറ എതിർപ്പ്​ മറികടന്ന്​ ഈ പ്രവൃത്തികളുടെ എസ്​റ്റിമേറ്റ് പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എന്‍ജിനീയറാണ് തയാറാക്കിയത്. സാധാരണ നിരക്കിനെക്കാളും 60ശതമാനം ഉയര്‍ന്ന നിരക്കില്‍ സ്​പെഷൽ റേറ്റ് ആയാണ് തയാറാക്കിയത്. ആകെ 800 കോടിയുടെ കരാർ നൽകി. കോട്ടയം ലൈന്‍സ് പദ്ധതി നേര​േത്ത നിശ്ചിയിച്ച എസ്​റ്റിമേറ്റ് തുകയുടെ 61.18 ശതമാനം അധിക നിരക്കില്‍ എല്‍ ആന്‍ഡ് ടിക്കും കോലത്തുനാട് പദ്ധതി 54.81 ശതമാനം ഉയര്‍ന്ന നിരക്കിൽ മറ്റൊരു കമ്പനിക്കും നൽകി. നടപടി സുതാര്യമെന്ന്​ വരുത്താൻ കള്ളക്കളിയും നടത്തി. എല്‍ ആൻഡ്​ ടി, സ്​റ്റെര്‍ലൈറ്റ്​ അടക്കം കുത്തക കമ്പനികളെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ ഇവര്‍ക്ക്​ അനുകൂലമായ നിബന്ധനകളും ഉൾപ്പെടുത്തി പ്രീ-ക്വാളി​ൈഫഡ്​​ ചെയ്തശേഷമാണ്​ ടെന്‍ഡര്‍ വിളിച്ചെന്നും ചെന്നിത്തല​ ആരോപിച്ചു.

പദ്ധതികള്‍ വിലയിരുത്തി അപ്രൈസല്‍ നല്‍കിയത് കിഫ്ബിയുടെ വിവാദ കമ്പനിയായ ടെറാനസാണ്​. ഈ കമ്പനിയുടെ ഉപദേശകൻ കെ.എസ്.ഇ.ബിയില്‍നിന്ന്​ വിരമിച്ച ട്രാന്‍സ്മിഷന്‍ ഡയറക്ടറും. എസ്​റ്റിമേറ്റ് തയാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും കെ.എസ്.ഇ.ബിയില്‍ ജോലി ഉണ്ടായിരിക്കെ ഈ വ്യക്തി തന്നെയാണെന്നും രമേശ്​ കുറ്റപ്പെടുത്തി. കിഫ്ബി സി.എ.ജി ഓഡിറ്റിനെ ഭയക്കുന്നതി​​െൻറ കാരണവും ഇതാണ്. മര്യാദക്ക്​ ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണംകഴിച്ച് കഴിയാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കിഫ്ബിയിലും മറ്റും സി.എ.ജി ഓഡിറ്റ് നടത്തിയാല്‍ ആരൊക്കെ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന് കാണാമെന്നും ഓക്ടോബര്‍ ഒന്നിന് ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ വരുന്നുണ്ടെന്നും സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ യോഗമുണ്ടോ എന്ന് അന്ന് അറിയാമെന്നും രമേശ്​ പരിഹസിച്ചു.

Tags:    
News Summary - ramesh-chennithala-letter to pinarayi vijayan on-kial-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.