പന്തളം: എൻ.എസ്.എസ് ആസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് സമൂഹത്തിലെ ഉന്നതനും നായരും ആയതുകൊണ്ടാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പന്തളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല യോഗ്യനാണ്. അതുപോലെ കോൺഗ്രസിലെ പലരും യോഗ്യത ഉള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. കോൺഗ്രസിന്റെ ഭാവി തീരുമാനിക്കുന്നത് കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ സഹായിച്ചതും അഭയം തന്നതും എൻ.എസ്.എസ് ആണെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മതനിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എൻ.എസ്.എസ്. അത് ഉയര്‍ത്തിപ്പിടിക്കാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് കഴിയുന്നുണ്ടെന്നും മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
മന്നം ജയന്തി ഉദ്ഘാടനം ചെയ്യുകയെന്നത് തന്റെ ജീവിത്തിലെ സൗഭാഗ്യമായ കാര്യമാണ്. രാജിവ്ഗാന്ധി മുതല്‍ കെ. കരുണാകരന്‍ വരെയുള്ള ഉജ്ജ്വലങ്ങളായ നേതൃത്വം ഉദ്ഘാടനം ചെയ്ത വേദിയില്‍ തനിക്ക് അവസരം കിട്ടിയതില്‍ എൻ.എസ്.എസിനോടും ജനറല്‍ സെക്രട്ടറിയോടും പൂര്‍ണമായ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.