Posted On
date_range Updated On
date_range ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നാണക്കേട് -ചെന്നിത്തല
കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായത് കേരളത്തിനാകെ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും സര്‍ക്കാറും ആണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പിണറായിയും കോടിയേരിയും ചേര്‍ന്നുള്ള കൊള്ള സംഘമാണ് കേരളം ഭരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് നിസാര കാര്യമല്ല -പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത്രയധികം അധികാര ദുര്‍വിനിയോഗം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. സ്വര്‍ണക്കടത്ത് കേസും ബംഗളൂരു മയക്കുമരുന്ന് കേസും തമ്മില്‍ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.