രാമനാട്ടുകര സ്വർണക്കടത്ത്; ടി.പി വധക്കേസ് പ്രതി മുഹമ്മദ്‌ ഷാഫിയെ കസ്റ്റംസ്​ ചോദ്യം ചെയ്യാതെ മടക്കി അയച്ചു

കൊച്ചി: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന്​ ഹാജരായ ടി.പി വധക്കേസ് പ്രതി മുഹമ്മദ്‌ ഷാഫിയെ കസ്റ്റംസ്​ മടക്കി അയച്ചു.തിങ്കളാഴ്ച ഹാജരാകാനാണ് വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ്​ നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാഫി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നമാണ്​ കാരണമായി ചൂണ്ടിക്കാട്ടിയത്​.

സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് ഷാഫിയും കൊടി സുനിയുമാണെന്ന് അർജുൻ ആയങ്കി തന്നോട് പറഞ്ഞെന്ന മുഹമ്മദ്​ ഷെഫീഖിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ കസ്​റ്റംസ്​ ഷാഫിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്​.

സ്വർണക്കടത്തും അർജുൻ ആയങ്കിയുമായി ഷാഫിക്കുള്ള ബന്ധമാണ്​ അന്വേഷണ സംഘം കണ്ടെത്താൻ ശ്രമിക്കുന്നത്​.ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഷാഫി നിലവിൽ പരോളിലാണ്​.

സ്വർണക്കടത്ത്, കവർച്ച സംഘങ്ങൾക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ്​ സംഘം കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Ramanattukara gold smuggling: Mohammad Shafi sent back without question by customs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.