Posted On
date_range Updated On
date_range രമാദേവി കൊലക്കേസ്: 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ
തിരുവല്ല: പത്തനംതിട്ട കോയിപ്രം രമാദേവി കൊലക്കേസിൽ 17 വർഷത്തിനുശേഷം അറസ്റ്റ്. രമാദേവിയുടെ ഭർത്താവായിരുന്ന ജനാർദ്ദനൻ സി.ആർ എന്നയാളെയാണ് തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2006 മെയ് 26നാണ് രമാദേവി വെട്ടേറ്റ് മരിച്ചത്. തുടക്കത്തിൽ അയൽവാസിയായ തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് ജനാർദ്ദനൻ തന്നെ കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.