റമദാനും ജീവിതശൈലി പരിവർത്തനവും

പരിശുദ്ധ റമദാൻ മാസം വിശ്വാസികൾക്ക് ജീവിതത്തിൽ ഗുണപരവും ആരോഗ്യപരവുമായ മാറ്റങ്ങൾ വരുത്തി അച്ചടക്കപൂർണവും ചിട്ടയുള്ളതുമായ ജീവിതശൈലി വളർത്തിയെടുക്കാനുള്ള സുവർണാവസരമാണ്. നാമം അന്വർഥമാക്കുന്ന പോലെ പാപങ്ങളെ കരിച്ചുകളയുന്ന മാസമാണ് റമദാൻ. സുകൃതങ്ങളുടെ വാതായനങ്ങൾ തുറക്കപ്പെടുകയും ദുർവൃത്തികളിലേക്ക് േപ്രരിപ്പിക്കുന്ന പൈശാചിക ശക്തികൾ ബന്ധിക്കപ്പെടുകയും ചെയ്യുന്നു. നന്മയുടെ വസന്തങ്ങൾ വിരിയുന്ന മാസമാണ് റമദാൻ. സുകൃതങ്ങൾ അനുഷ്ഠിക്കാൻ കൂടുതൽ േപ്രരിതനാകുന്നു. നന്മകൾക്ക് അനേകമിരട്ടി പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. മോഹങ്ങളെ മെരുക്കിയെടുത്തും കാമവികാരങ്ങളെ അടക്കിനിർത്തിയും അനുവദനീയങ്ങളിൽ നിയന്ത്രണങ്ങൾ വരുത്തിയും ആത്മാവിനെയും ദൃഷ്​ടികളെയും കാതുകളെയും ചിന്തകളെയും കർമങ്ങളെയുമെല്ലാം ഒതുക്കിനിർത്തിയും ഓരോ ചുവടും വെക്കുന്ന നോമ്പുകാരൻ ചിട്ടയായ ജീവിതശൈലി പരിശീലിക്കുന്നു.

തെറ്റുകളെക്കുറിച്ച് അവൻ ചിന്തിക്കുകയേ ഇല്ല. അവ​​​െൻറ ലോകം നന്മകളുടേതു മാത്രമായിരിക്കും. അത്തരമൊരു പാതയിലൂടെയായിരിക്കും അവ​​​െൻറ യാത്ര. അതിനവന് േപ്രരണ നൽകുന്നതാകട്ടെ, വ്രതാനുഷ്ഠാനം നിർബന്ധമാക്കിയതി​​​െൻറ പരമലക്ഷ്യമായ ദൈവഭക്തി(തഖ്​വ)യുടെ സമാർജനമാകുന്നു. 
അത്താഴം, നിർബന്ധ നമസ്​കാരം, ഐച്ഛിക നമസ്​കാരങ്ങൾ, വിശുദ്ധ ഖുർആൻ പാരായണവും പഠനവും, പ്രാർഥനകൾ, ദിവ്യമ​േന്ത്രാച്ചാരണങ്ങൾ, തൊഴിൽ രംഗത്തെ സജീവ പങ്കാളിത്തം, കൃത്യനിഷ്ഠ, ദാനധർമങ്ങൾ, ഇതര സുകൃതങ്ങൾ, സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം ഇഫ്താറുകൾ, വിശ്രമം, രാത്രിനമസ്​കാരം, ഉറക്കം ഇവയെല്ലാം സമന്വയിപ്പിച്ച് റമദാനിലെ ദൈനംദിന ജീവിതം ചിട്ടപ്പെടുത്തുന്ന നോമ്പുകാരൻ തുടർജീവിതത്തിൽ ഈ നിയന്ത്രണങ്ങളും ശീലങ്ങളും നിലനിർത്താൻ പരിശീലിക്കുന്നു. 

നോമ്പുകാര​​​െൻറ നാവിൽനിന്ന് അശ്ലീലവും അനാവശ്യവുമായ സംസാരം പുറത്തുവരുകയില്ല. അനാവശ്യങ്ങളിലേക്ക് അവ​​​െൻറ ദൃഷ്​ടികൾ പായില്ല. ആത്മീയ വിശുദ്ധിയുടെ മാർഗത്തിലൂടെയാണവൻ സഞ്ചരിക്കുക. ഇതര മാസങ്ങളിൽ സാധാരണ ജീവിതത്തിൽ പകൽസമയങ്ങളിൽ അനുവദനീയമായ കാര്യങ്ങളിൽ അവൻ വിശ്വാസ േപ്രരിതമായി നിയന്ത്രണങ്ങൾക്ക് വിധേയമാകുന്നു. ത​​​െൻറ സഹജീവികളോടുള്ള കടപ്പാടുകൾ അവൻ തിരിച്ചറിയുന്നു. തനിക്കു ലഭിക്കുന്ന ദൈവാനുഗ്രഹം ത​​​െൻറ ആശ്രിതർക്കും ബന്ധുക്കൾക്കും സമൂഹത്തിലെ പാവങ്ങൾക്കും അവശതയനുഭവിക്കുന്നവർക്കുംകൂടി പങ്കുവെക്കുന്നു. അങ്ങനെയവൻ സഹാനുഭൂതിയുടെയും ഉദാരതയുടെയും പര്യായമായി മാറുന്നു. 

ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകവഴി മികച്ച ആരോഗ്യസുരക്ഷയാണ് നോമ്പുകാരൻ നേടുന്നത്. അമിതഭക്ഷണത്തിലൂടെയും കിട്ടുന്നതെല്ലാം അകത്താക്കുകയും ചെയ്യുകവഴി നിരവധി രോഗങ്ങളാണ് നാം ക്ഷണിച്ചുവരുത്തുന്നത്. ജീവിതശൈലീ രോഗങ്ങൾ എന്ന് വ്യവഹരിക്കപ്പെടുന്ന നിരവധി രോഗങ്ങളുടെ പിടിയിലാണ് അധികമാളുകളും. അത് ജീവിതത്തെതന്നെ തകർക്കുന്നതായി മാറുന്നു. അത്തരമൊരു അവസ്​ഥ ക്ഷണിച്ചുവരുത്തുന്നതാകട്ടെ തെറ്റായ ഭക്ഷണരീതിയും ദുഷിച്ച ജീവിത ശീലങ്ങളുമാണ്. ഒട്ടനവധി രോഗങ്ങൾ പ്രതിരോധിക്കാനും ശമനം വരുത്താനും  വ്രതാനുഷ്​ഠാനത്തിലൂടെ സാധിക്കുന്നു. വൈദ്യശാസ്​ത്രവും അനുഭവ പാഠങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. ‘‘നിങ്ങൾ വ്രതമനുഷ്ഠിക്കുക; ആരോഗ്യം നേടുക’’ എന്ന പ്രവാചകവചനം ഇവിടെ ഏറെ പ്രസക്തമാകുന്നു.

അപ്രകാരം ആരോഗ്യസുരക്ഷക്ക്​ ഭീഷണിയായി മാറുന്ന നോമ്പുതുറയിലെ ധാരാളിത്തവും ധൂർത്തും ഒഴിവാക്കപ്പെടേണ്ട ശീലങ്ങളാണ്. ചിട്ടയായതും അച്ചടക്കപൂർണവുമായ ജീവിതശൈലി വളർത്തുന്നതിലൂടെയും പരിശീലിക്കുന്നതിലൂടെയും ആർജിതമാകുന്ന ഉത്തമ സ്വഭാവശീലങ്ങൾ തുടർജീവിതത്തിൽ പ്രതിഫലിക്കുമ്പോഴാണ് വ്രതാനുഷ്ഠാനം സഫലമാകുന്നതും പ്രതിഫലാർഹമാകുന്നതും. വ്രതാനുഷ്ഠാനത്തി​​െൻറ പവിത്രത നിലനിർത്തിയും സുകൃതങ്ങളിലൂടെയും സദ്വിചാരത്തിലൂടെയും വിശുദ്ധജീവിതം കെട്ടിപ്പൊക്കാൻ സാധിക്കും. ജീവിതശൈലീ പരിവർത്തനത്തിനും നല്ല മനുഷ്യരെ വളർത്തിയെടുക്കാനും പോന്ന ആത്മീയ പാഠശാലയാണ് റമദാൻ മാസവും അതിലെ മതകർമങ്ങളും. 

Tags:    
News Summary - ramadan messages in m.s.a rassak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.