രാജ്യസഭ തെരഞ്ഞെടുപ്പ്: സി.പി.എമ്മും സി.പി.ഐയും മത്സരിക്കും; പി.സന്തോഷ് കുമാർ സി.പി.ഐ സ്ഥാനാർഥി

തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായി. സി.പി.ഐയും സി.പി.എമ്മും ഓരോ രാജ്യസഭ സീറ്റുകളിൽ മത്സരിക്കും. ഇന്ന് നടന്ന എൽ.ഡി.എഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റുകളിലൊന്ന് സി.പി.ഐക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.

യോഗത്തിൽ സീറ്റ് സി.പി.ഐക്ക് നൽകണമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. പി.സന്തോഷ് കുമാർ രാജ്യസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐക്കായി മത്സരിക്കും. സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് ​സന്തോഷ് കുമാർ.

നേരത്തെ എൽ.ഡി.എഫിലെ മറ്റ് കക്ഷികളും രാജ്യസഭ സീറ്റിനായി രംഗത്തുണ്ടായിരുന്നു. എൽ.ജെ.ഡി, ജനതാദൾ (എസ്), എൻ.സി.പി എന്നിവരാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. എൽ.ജെ.ഡി നേതാവ് വീരേന്ദ്രകുമാർ എൽ.ഡി.എഫി​ലേക്ക് വന്നപ്പോൾ നൽകിയ സീറ്റ് അദ്ദേഹം അന്തരിച്ചപ്പോൾ മകനായ ശ്രേയാംസ് കുമാറിന് കൈമാറുകയായിരുന്നു. എന്നാൽ, ഒരു എം.എൽ.എ മാത്രമുള്ള എൽ.ജെ.ഡിക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് നിലപാടിലേക്ക് സി.പി.എം എത്തുകയായിരുന്നു.

Tags:    
News Summary - Rajya Sabha polls: CPM, CPI to contest; P. Santhosh Kumar is the CPI candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.