രാജ്യസഭ: നാമനിർദേശ പത്രികകൾ അംഗീകരിച്ചു; വോ​ട്ടെടുപ്പ് 29ന്​

തിരുവനന്തപുരം: രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​, യു.ഡി.എഫ്​ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സൂക്ഷ്​​മ പരിശോധനക്കുശേഷം അംഗീകരിച്ചു. എൽ.ഡി.എഫിലെ ജോസ്​ കെ. മാണിയും യു.ഡി.എഫിലെ ശൂരനാട്​ രാജശേഖരനും രണ്ടു​ സെറ്റ്​ വീതം പത്രികകളാണ്​ നൽകിയിരുന്നത്​. 10 എം.എൽ.എമാരുടെ പിന്തുണയാണ്​ ഒാരോ പത്രികയിലും വേണ്ടത്​.

സേലം സ്വദേശി ഡോ. പത്മരാജൻ നാമനിർദേശപത്രിക നൽകിയിരുന്നെങ്കിലും എം.എൽ.എമാർ ആരും പിന്തുണച്ചിരുന്നില്ല. അതിനാൽ അദ്ദേഹത്തി​െൻറ പത്രിക സൂക്ഷ്​​മപരിശോധനയിൽ നിരസിച്ചു. ഇൗമാസം 22 വരെയാണ്​ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

നിയമസഭയിലെ അംഗബലമനുസരിച്ച്​ എൽ.ഡി.എഫ്​ സ്ഥാനാർഥിയുടെ വിജയം ഉറപ്പാ​െണങ്കിലും മത്സരിക്കാൻ യു.ഡി.എഫ്​ തീരുമാനിച്ചിട്ടുള്ളതിനാൽ 29ന്​ വോ​െട്ടടുപ്പ്​ നടക്കും. രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ നാലു മണി വരെയാണ്​ വോട്ടിങ്​​. അന്നു ത​െന്ന അഞ്ചുമണിക്ക്​ ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - Rajya Sabha Election: Nomination papers approved; Vote on the 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.