ആലപ്പുഴ: രാജ്യസഭ ഒഴിവുകളിലേക്ക് ഇരുമുന്നണികളും മുസ്ലിം സമുദായത്തിൽപെട്ടവരെ പരിഗണിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. പൂക്കുഞ്ഞ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളപ്പിറവിക്ക് ശേഷം സി.പി.എം രാജ്യസഭയിലേക്ക് ഇന്നേവരെ മുസ്ലിം പ്രതിനിധിയെ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ മൂന്നു തവണയായി രാജ്യസഭാംഗമായ പി.ജെ. കുര്യനെ വീണ്ടും പരിഗണിക്കാനുള്ള നീക്കം അപലപനീയമാണ്. സമുദായ പ്രാതിനിധ്യത്തിന് മുസ്ലിം പണ്ഡിത സംഘടനകളും പ്രസ്ഥാനങ്ങളും പ്രതികരിക്കണം. ഇല്ലെങ്കിൽ വോട്ടിലൂടെ തങ്ങൾ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.