വൈദ്യുതി വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് പദ്ധതിയുമായി വൈദ്യുതി വകുപ്പ്. ഇതിനായി കേന്ദ്ര സർക്കാറിന്റെ ‘പി.എം. ഇ ഡ്രൈവ് പദ്ധതി’ വഴി സ്റ്റേഷൻ സ്ഥാപിക്കാൻ ചാർജ് പോയന്റ് ഓപറേറ്റർമാരിൽനിന്ന് വകുപ്പ് താൽപര്യപത്രം ക്ഷിണിച്ചിരിക്കുകയാണ്.
ഒന്നും രണ്ടും ഘട്ട പദ്ധതിയിലായി 342 കേന്ദ്രങ്ങളിലായി 1,030 ചാർജറുകൾ സ്ഥാപിക്കാനാണ് വൈദ്യുതി വകുപ്പ് ലക്ഷ്യമിടുന്നത്. പി.എം. ഇ ഡ്രൈവ് പദ്ധതിയിൽ 10,900 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ ഇ.വി ചാർജിങ് സൗകര്യമൊരുക്കാൻ 2000 കോടി (18.3 ശതമാനം) പൊതു ഇ.വി ചാർജിങ് സൗകര്യമൊരുക്കാനാണ്.
പി.എം. ഇ ഡ്രൈവ് വഴി 274 കോടിയുടെ പദ്ധതിയാണ് കേരളം സമർച്ചിപ്പിട്ടുള്ളത്. കേന്ദ്ര പദ്ധതിയുടെ ആകെ വകയിരുത്തിയ തുകയുടെ 13.7 ശതമാനം വരുമിത്. കേരളത്തിൽ ഇ.വി വാഹന സാന്ദ്രതയുടെ വർധനയാണിത് കാണിക്കുന്നത്.
ഇ.വി വാഹന സാന്ദ്രത: മുൻനിര സംസ്ഥാനങ്ങൾ (2025)
ത്രിപുര - 17%
ഡൽഹി - 11.5%
കേരളം - 11.1%
അസം - 10%
കർണാടക - 9.9%
യു.പി - 9.2%
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.