കേരളത്തിൽനിന്നുള്ള രാജ്യസഭ സീറ്റിലേക്ക്​ ഉപതെരഞ്ഞെടുപ്പ്​ നവംബർ 29ന്​

ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്​ നവംബർ 29ന്​. ജോസ്​ കെ. മാണി രാജിവെച്ച ഒഴിവിലേക്കാണ്​ ഉപതെരഞ്ഞെടുപ്പ്​.

അന്നുതന്നെ വോ​ട്ടെടുപ്പും വൈകി​ട്ടോടെ ഫലപ്രഖ്യാപനവുമുണ്ടാകും. നവംബർ ഒമ്പതിന്​ വിജ്ഞാപനമിറങ്ങും. 16ന്​ നാമനിർദേശം സമർപ്പിക്കാം.

ഒന്നരവർഷമാണ്​ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന്‍റെ കാലാവധി. ജോസ്​ കെ മാണി രാജിവെച്ച്​ 10 മാസത്തിന്​ ശേഷമാണ്​ ​ഉപതെരഞ്ഞെടുപ്പ്​. ജോ​സ് ​െക. ​മാ​ണി​യു​ടെ രാ​ജി​യെ​ത്തു​ട​ർ​ന്ന്​ ഒ​ഴി​വു​വ​ന്ന രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് ഉ​ട​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മൂ​ന്ന്​ ഇ​ട​ത്​ എം.​എ​ൽ.​എ​മാ​ർ ​ൈഹ​കോ​ട​തി​യെ സമീപിച്ചിരുന്നു. 10 മാ​സം മു​മ്പ്​ ഒ​ഴി​ഞ്ഞ സീ​റ്റി​ൽ ഇ​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ എം.​എ​ൽ.​എ​മാ​രാ​യ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ, വി.​ആ​ർ. സു​നി​ൽ കു​മാ​ർ, ജോ​ബ് മൈ​ക്കി​ൾ എ​ന്നി​വ​ർ ഹ​ര​ജി ന​ൽ​കി​യ​ത്.

നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് മുന്നോടിയായായിരുന്നു ജോസ്​ കെ. മാണിയുടെ രാജി. 2018 ജൂണിലാണ് യു.ഡി.എഫിന്‍റെ രാജ്യസഭ അംഗമായി ജോസ് കെ. മാണി തെരഞ്ഞെടുക്കപ്പെട്ടത്. ബാർ കോഴ കേസിൽ യു.ഡി.എഫുമായി തെറ്റിയ കെ.എം. മാണിെയ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേരള കോൺഗ്രസിന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് നൽകിയത്. യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് എൽ.ഡി.എഫിന്‍റെ ഭാഗമായ ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെക്കാത്തതിൽ കോൺഗ്രസ് കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു രാജി. 

Tags:    
News Summary - Rajya sabha Byelection on Nov 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.