ചാലക്കുടി രാജീവ് കൊലപാതകം: ഉദയഭാനു-രാജീവ് കൂടിക്കാഴ്ച ദൃശ്യങ്ങൾ പുറത്ത് 

തൃശൂർ: ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവി​​​െൻറ കൊലപാതകത്തിൽ അഡ്വ.സി.പി.ഉദയഭാനുവി​​​െൻറ പങ്ക്  സൂചിപ്പിക്കുന്ന തെളിവായ സി.സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്. രാജീവി​​​െൻറ വീട്ടില്‍ അഡ്വ. ഉദയഭാനു എത്തിയതി​​​െൻറ സി.സി ടി.വി  ദൃശ്യങ്ങള്‍ പുറത്ത്. നിരവധി തവണ ഉദയഭാനു രാജീവി​​​െൻറ വീട്ടിലെത്തിയതായി തെളിയിക്കുന്നതാണ് ദൃശ്യങ്ങള്‍. രാജീവി​​​െൻറ വീട്ടിലെ  സി.സി ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജീവ് കൊലപാതകത്തിൽ അഡ്വ.ഉദയഭാനുവിന് പങ്കുണ്ടെന്ന  ആരോപണത്തിലെ സുപ്രധാനതെളിവെന്ന് കരുതുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങൾ. ആരോപണവിധേയനായ അഭിഭാഷകന്‍  സി.പി.ഉദയഭാനു രാജീവി​​​െൻറ വീട്ടിലെത്തുന്നതും രാജീവുമായി സംസാരിക്കുന്നതും, ചില പേപ്പറുകളിൽ എഴുതുന്നതുമെല്ലാം  ദൃശ്യങ്ങളിലുണ്ട്.

രാജീവി​​​െൻറ വീട്ടിലെ ക്യാമറയില്‍ നിന്നുള്ള ഒരു വർഷത്തെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരുന്നത്. ഇതിൽ ആറ്  തവണ ഉദയഭാനു രാജീവി​​​െൻറ വീട്ടിലെത്തിയതി​​​െൻറ ദൃശ്യങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. ഏറെ സൗഹൃദത്തോടെ തന്നെയാണ്  ഉദയഭാനുവും, രാജീവും സംസാരിക്കുന്നതും പെരുമാറ്റങ്ങളും. ഉദയഭാനുവി​​​െൻറ കൂടി ആവശ്യപ്രകാരമാണ് രാജീവിനെ  തട്ടിക്കൊണ്ടുപോയതെന്ന് പ്രതികൾ മൊഴി നല്‍കിയിരുന്നു.  തെളിവുകൾ കവറിലാക്കി മുദ്രവെച്ച് 16ന് മുമ്പ് സമർപ്പിക്കാൻ ഉദയഭാനുവി ​​​െൻറ മുൻകൂർ ജാമ്യഹരജി പരിഗണിച്ച ഹൈകോടതി അന്വേഷണ സംഘത്തിനോട് നിർദ്ദേശിച്ചിരുന്നു. ഹൈകോടതിയിൽ സമർപ്പിക്കേണ്ട  തെളിവുകൾ, കോടതിയിലെത്തും മുമ്പേ പുറത്തു വന്നതും വിവാദമായിട്ടുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നാണ്  ഉദയഭാനുവിനോടടുത്ത അഭിഭാഷകർ പറഞ്ഞത്.

രാജീവ് കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്ച  നടക്കും. മുഖ്യപ്രതി ചക്കര ജോണിയുള്‍പ്പെടെ ഉള്ള ആറ് പേരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുക. ഇരിങ്ങാലക്കുട  മജിസ്‌ട്രേറ്റി​​​െൻറ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ്. ഇതേസമയം കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം  കസ്റ്റഡിയിലെടുത്ത അങ്കമാലി സ്വദേശി സന്തോഷിനെ വിട്ടയച്ചു. കൊല്ലപ്പെട്ട രാജീവുമായി ഏതാനും നാള്‍ മുമ്പുണ്ടായ തര്‍ക്കത്തെ  കുറിച്ച് ചോദിച്ചറിയുന്നതിന് വേണ്ടിയായിരുന്നു സന്തോഷിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നത്. രാജീവുമായും, അറസ്റ്റിലായ പ്രതികളുമായും നേരത്തെ ബന്ധമുണ്ടായിരുന്നവരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Tags:    
News Summary - rajeev murder -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.