Posted On
date_range Updated On
date_range രാജീവ് ചന്ദ്രശേഖർ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്; കെ.പി.സി.സി ഇലക്ഷൻ കമീഷന് പരാതി നൽകി
കെ.പി.സി.സിക്കെതിരേ ഇലക്ഷന്‍ കമ്മീഷന് പരാതി നൽകിയ തിരുവനന്തപുരം എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കെ.പി.സി.സി ഇലക്ഷന്‍ വിഭാഗം കണ്‍വീനര്‍ എംകെ റഹ്‌മാന്‍ കമ്മീഷന് പരാതി നല്കി.
രാജീവ് ചന്ദ്രശേഖര്‍ പരാതി നല്കിയത് കേന്ദ്രമന്ത്രിയുടെ ലെറ്റര്‍ഹെഡ്ഡിലാണ്. അദ്ദേഹം താന്‍ കേന്ദ്രമന്ത്രിയാണെന്ന് അതില്‍ പറയുന്നു. തന്റെ ഭരണപരമായ പദവി തെരഞ്ഞെടുപ്പ് ലക്ഷ്യം കൈവരിക്കാന്‍ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ഇതിനെതിരേ നടപടി വേണമെന്നും കെപിസിസിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ഇലക്ഷന്‍ കമ്മീഷനു നല്കിയ പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.