കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ രാജൻ ആശുപത്രിയിൽ 

കാട്ടുപന്നി ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരിക്ക്

തൊടുപുഴ: കാട്ടുപന്നി ആക്രമണത്തിൽ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്. ഉപ്പുകുന്ന് മുറംകെട്ടിപാറക്ക്​ അടുത്ത്​ താമസക്കാരനായ പൊന്തൻപ്ലായ്ക്കൽ പി.ആർ. രാജനാണ്​ കൈക്ക്​ പരിക്കേറ്റത്​. വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളർന്നു.

വിരലിനും പരിക്കുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക്​ വിധേയനാക്കി. ഞായറാഴ്ച പുലർച്ച അഞ്ചോടെ വളർത്തുനായുടെ നിർത്താതെയുള്ള കുരകേട്ട് വീടിന്‍റെ മുറ്റത്തിറങ്ങിയപ്പോഴാണ്​ രാജനെ കാട്ടുപന്നി ആക്രമിച്ചത്​.

പ്രദേശത്ത് ഏറെനാളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്​. അധികൃതർ അടിയന്തരമായി ഇട​പെട്ട്​ വെടിവെച്ച്​ കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Rajan injured in wild boar attack in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.