രാജ്മോഹൻ ഉണ്ണിത്താന് നേരെ ചീമുട്ടയേറും കൈയേറ്റശ്രമവും

കോണ്‍ഗ്രസിനെ നാണംകെടുത്തി ഗ്രൂപ് പോര് തെരുവിലത്തെിയതോടെ പാര്‍ട്ടി നേതൃത്വത്തിന്‍െറ അടിയന്തര ഇടപെടല്‍. പോരിന് ആക്കംകൂട്ടുന്ന പരസ്യപ്രസ്താവനകള്‍ ഹൈകമാന്‍ഡ് വിലക്കി. പാര്‍ട്ടിയുടെ സ്ഥാപകദിനത്തില്‍തന്നെ കൊല്ലം ഡി.സി.സി ആസ്ഥാനത്തുണ്ടായ അക്രമ സംഭവവും മറ്റും മുന്‍നിര്‍ത്തിയാണ് നേതൃത്വം ഇടപെട്ടത്. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരനും പാര്‍ട്ടി വക്താവ് സ്ഥാനമൊഴിഞ്ഞ രാജ്മോഹന്‍ ഉണ്ണിത്താനും തമ്മില്‍ ചൊവ്വാഴ്ചയുണ്ടായ വാക് പോരിന് പിന്നാലെയാണ് പ്രശ്നം കൈയാങ്കളിയിലത്തെിയത്. ബുധനാഴ്ച രാവിലെ 11.30ന് കൊല്ലം ഡി.സി.സി ഓഫിസില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിനാഘോഷ സമ്മേളനത്തിനത്തെിയ രാജ്മോഹന്‍ ഉണ്ണിത്താനെ ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അദ്ദേഹം സഞ്ചരിച്ച കാറിനുനേരെ ചീമുട്ടയെറിഞ്ഞ പ്രവര്‍ത്തകര്‍ ചില്ലുകള്‍ തകര്‍ത്തു. ചില്ല് തറച്ച് ഉണ്ണിത്താന്‍െറ കൈക്ക് നിസ്സാര പരിക്കേറ്റു. കാര്‍ തടയുന്നതിനിടെ രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും ഇത് ചിത്രീകരിച്ച ചാനല്‍ കാമറാമാനും പരിക്കുപറ്റി.  

പ്രതിഷേധക്കാര്‍ കെ. കരുണാകരനും കെ. മുരളീധരനും അനുകൂലമായി മുദ്രാവാക്യം വിളിച്ചാണ് എത്തിയത്. ഉണ്ണിത്താന്‍ സഞ്ചരിച്ച കാര്‍ ഡി.സി.സി ഓഫിസിലേക്ക് വന്നപ്പോള്‍ കവാടത്തിന് മുന്നില്‍ തടഞ്ഞ് അസഭ്യവര്‍ഷത്തോടെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു. കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ വശത്തെ ചില്ലുകള്‍ തകരുകയായിരുന്നു. ഇതിനിടെയാണ് ചീമുട്ടയേറും നടന്നത്. കാര്‍ കടക്കാതിരിക്കാന്‍ ഡി.സി.സി ഓഫിസിന്‍െറ ഗേറ്റ് അടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചത് അകത്തുണ്ടായിരുന്ന പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിന് ഇടയാക്കി. പത്ത് മിനിറ്റോളം കവാടത്തിന് മുന്നില്‍ കാര്‍ തടഞ്ഞിട്ടു. ഉണ്ണിത്താന്‍ കാറില്‍നിന്ന് പുറത്തേക്കിറങ്ങുന്നതിനിടയിലും ചീമുട്ടയേറ് തുടര്‍ന്നു. ഇതിനിടെ ഒരുകൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംരക്ഷണവുമായത്തെി. ഇവരുടെ അകമ്പടിയോടെയാണ് അദ്ദേഹം സമ്മേളനഹാളില്‍ പ്രവേശിച്ചത്. ഇവിടേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ മുതിര്‍ന്ന നേതാക്കള്‍ പിന്തിരിപ്പിച്ചു. ആക്രമണ സാധ്യതയുള്ളതിനാല്‍ പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഡി.സി.സി നേതൃത്വം ഉണ്ണിത്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പങ്കെടുക്കാനായിരുന്നു ഉണ്ണിത്താന്‍െറ തീരുമാനം. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനത്തോടെയുള്ള പ്രസംഗം നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്. 

 പരിക്കേറ്റ കെ.എസ്.യു ചവറ ബ്ളോക്ക് വൈസ് പ്രസിഡന്‍റ് എസ്.പി. അതുല്‍,  ഇരവിപുരം ബ്ളോക്ക് പ്രസിഡന്‍റ് വിഷ്ണു വിജയന്‍ എന്നിവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സതേടി. പ്രതിഷേധത്തിന്‍െറ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ന്യൂസ് 18 കാമറാമാന്‍ ഷിജു ചവറക്ക് പരിക്കേറ്റത്. സംഭവം സംബന്ധിച്ച് ഈസ്റ്റ് പൊലീസില്‍ പരാതിനല്‍കുമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഗ്രൂപ് പോര് വഷളായ പശ്ചാത്തലത്തിലാണ് പ്രശ്നപരിഹാരത്തിന് ഹൈകമാന്‍ഡ് ഇടപെട്ടത്. പരസ്യപ്രസ്താവനകള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു. മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണിയും കേരളത്തിലെ സംഭവവികാസങ്ങളില്‍ ദു$ഖം പ്രകടിപ്പിച്ചു. അങ്ങേയറ്റം മന$പ്രയാസമുണ്ടെന്ന് ആന്‍റണി പറഞ്ഞു. 
രാജ്മോഹന്‍ ഉണ്ണിത്താനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു. ആര്‍.എസ്. അബിന്‍, വിനു മംഗലത്ത്, എം.എസ്. അജിത്കുമാര്‍, വിഷ്ണു വിജയന്‍, ബി. ശങ്കരനാരായണപിള്ള, എസ്.പി. അതുല്‍ എന്നിവരെ കെ.പി.സി.സി നിര്‍ദേശപ്രകാരം അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തെന്ന് ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ അറിയിച്ചു. പുതിയ സംഭവ വികാസങ്ങളത്തെുടര്‍ന്ന് പാര്‍ട്ടിയില്‍ ഐക്യത്തിന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഹ്വാനം ചെയ്തു.

 

Tags:    
News Summary - Raj mohan Unnithan vs K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.