തിരുവനന്തപുരം: പേര് മാറ്റത്തിന്‍റെ ഭാഗമായി ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേരെഴുതിയ ബോർഡ് നീക്കി. പുതിയ പേരായ ‘ലോക്ഭവൻ’ ബോർഡ് ചൊവ്വാഴ്ച ഗേറ്റിൽ സ്ഥാപിക്കും. പേര് മാറ്റം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി.
പുതിയ ബോർഡ് തയാറാക്കി ലഭിക്കാൻ താമസമെടുത്തതിനാലാണ് തിങ്കളാഴ്ച ബോർഡ് സ്ഥാപിക്കാൻ സാധിക്കാത്തതെന്ന് രാജ്ഭവൻ അറിയിച്ചു. രാജ് ഭവനുകൾ രാജ്യത്താകമാനം ലോക് ഭവനുകളായും, ലെഫ്റ്റനന്‍റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് നിവാസുകൾ ലോക് നിവാസുകളായും പുനർനാമകരണം ചെയ്യാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് മാറ്റം.
കൊളോണിയല്‍ മനോഭാവത്തിൽനിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാന നീക്കമാണ് പേര് മാറ്റമെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.