തിരുവനന്തപുരം: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. റെയിൽ - റോഡ് ഗതാഗതവും താറുമാറായി. തിരുവനന്തപുരത്തു നിന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കി. എറണാകുളം – ചാലക്കുടി റൂട്ടിൽ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി. മുട്ടംയാർഡിൽ വെള്ളംകയറിയതിനെ തുടർന്ന് കൊച്ചി മെട്രോ സർവീസുകൾ നിർത്തിവെച്ചു.
തൃശൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. നഗരം പൂർണമായും വെള്ളത്തിനടിയിലായിരിക്കുന്നു. അശ്വനി ജംങ്ഷൻ, ശക്തൻ ബസ്സ്റ്റാൻഡ്, എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്ന് ഗതാഗതം താറുമാറായി. തൃശൂർ - ചാലക്കുടി ട്രെയിൻ സർവീസ് നിർത്തി. ദേശീയ പാതകൾ ഉൾപ്പെടെ തൃശൂർ ജില്ലയിൽ റോഡ് ഗതാഗതവും പലയിടത്തും തടസ്സപ്പെട്ടു. ദേശീയപാത 66 ൽ ഗുരുവായൂർ- എർണാകുളം ലിമിറ്റഡ് സ്റ്റോപ്പുകൾ ഓട്ടം നിർത്തി. ചാലക്കുടിപ്പുഴ കരകവിഞ്ഞ് നഗരത്തിൽ വെള്ളം കയറി. വീടുകൾ പൂർണമായും മുങ്ങി. ഡിവൈൻ ധ്യാന കേന്ദ്രത്തിൽ 470 പേർ കുടുങ്ങിക്കിടക്കുന്നു. ആലുവ റെയിൽവേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയിൽ ഉയർന്നിരിക്കുകയാണ്.
ശബരിമലയിലും പമ്പയിലും മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകും വരെ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണെമന്ന് ദേവസ്വം ബോർഡ് നിർദേശം നൽകി. മലപ്പുറം കുറ്റിപ്പുറം - തിരൂർ റോഡിൽ വെള്ളം കയറി. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മഞ്ചാടി, തായത്തറ, ചെമ്പിക്കൽ എന്നിവിടങ്ങിലാണ് വെള്ളം കയറിയത്. കുറ്റിപ്പുറം നിലയോരം പാർക്ക് വെള്ളത്തിനടയിലായി. പാലക്കാട്-കോഴിക്കോട്, കോഴിക്കോട്- വയനാട് ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളം കയറി റോഡ് ഗതാഗതം സ്തംഭിച്ചു.
കുറ്റ്യാടി- പക്രന്തളം ചുരം അപകടാവസ്ഥയിലാണ്. എമർജൻസി സർവ്വീസുകൾ ഒഴികെ ചുരം വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. കുറ്റ്യാടി, വേളം, പെരുവയൽ, വാണിമേൽ, വിഷ്ണുമംഗലം, വിലങ്ങാട്, തൊട്ടിൽപാലം നിവാസികൾ അതീവ ജാഗ്രത പുലർത്തണം. കുട്ടികളെ വളരെയധികം ശ്രദ്ധിക്കുക. അടിയന്തിര ഘട്ടങ്ങളിൽ ഫയർ ഫോഴ്സ്, പോലീസ്,എൻ.ഡി.ആർ.എഫ് എന്നിവയുടെ സഹായം അഭ്യർത്ഥിക്കണെമന്നും അധികൃതർ അറിയിച്ചു.
റെയിൽവേയുടെ പത്രക്കുറിപ്പ്
വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടിഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.
16-08-18നു റദ്ദാക്കിയ തീവണ്ടികള്‍:
16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍:
16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍:
16-08-18നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികള്‍:
വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:
അങ്കമാലി-ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 16-08-18നു വൈകിയ തീവണ്ടികള്‍:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.