കാലവർഷക്കെടുതി നേരിടാൻ സമഗ്ര പാക്കേജ്​ ആവശ്യപ്പെടും - എം.എം മണി

ഇടുക്കി: ജില്ലയിൽ കാലവർഷക്കെുടതി നേരിടാൻ  ജില്ലാ ഭരണ കൂടത്തിന്​ അടിയന്തരമായി ​െചയ്യാവുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന്​ ​ൈവെദ്യുതി മന്ത്രി എം.എം മണി. കട്ടപ്പനയിൽ നടന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം​. സംസ്​ഥാനത്തി​​​​െൻറ സഹായം ഉണ്ടെങ്കിൽ മാത്രമേ ദുരന്തത്തിൽ നിന്ന്​ രക്ഷനേടാൻ സാധിക്കൂ. ജില്ലയിലെ പ്ര​ശ്​നങ്ങൾ സംസ്​ഥാന സർക്കാറി​​​​െൻറ ശ്രദ്ധയിൽ കൊണ്ടുവരും. കഴിയുന്നത്ര സഹായം ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ദുരിത ബാധിതർക്ക്​ നിലവിൽ നൽകുന്ന സഹായം തുടരും. വീടുകൾ നഷ്​ടപ്പെട്ടവർക്ക്​ കൂടുതൽ സഹായം വേണമെങ്കിൽ അതും ​ഏർപ്പാടാക്കുമെന്നും മന്ത്രി അറിയിച്ചു. സമഗ്രമായ പാക്കേജ്​ ആവശ്യപ്പെടാനാണ്​ തീരുമാനം. ജില്ലയിൽ കൃഷി ആകെ നശിച്ചു. റോഡുകളും തകർന്നിരിക്കുകയാണ്​. ദുരന്തം അനുഭവപ്പെട്ട ഇടങ്ങളിൽ നിന്ന്​ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന്​ പ്രവർത്തിക്കുന്നുണ്ട്​. ജില്ലയുടെ പ്രശ്​നങ്ങളെല്ലാം യോഗത്തിൽ ചർച്ചയായി. ഇത്​ സർക്കാറി​​​​െൻറ ശ്രദ്ധയിൽ പെടുത്തുമെന്നും മന്ത്രിപറഞ്ഞു. 

കക്ഷി രാഷ്​ട്രീയത്തിനതീതമായി എല്ലാ പാർട്ടികളും ഒന്നിച്ചു നിന്ന്​ ദുരന്തത്തെ നേരിടാൻ വേണ്ടി പ്രവർത്തിച്ചത്​ ശ്ലാഘനീയമാണ്​. നല്ല പ്രവർത്തനം കാഴ്​ചവെച്ച ജില്ലാ ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു. വനം മന്ത്രി കെ. രാജുവും വാർത്താസമ്മേളനത്തിനുണ്ടായിരുന്നു. 
 

Tags:    
News Summary - Rain Havoc - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.