മഴക്കെടുതി: കേന്ദ്ര സഹായം അപര്യാപ്​തം - ചെന്നിത്തല

തിരുവനന്തപുരം: മഴക്കെടുതി നേരിടാൻ സംസ്​ഥാനത്തിന്​ കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്നും കൂടുതൽ തുക അനുവദിക്കണമെന്നും പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക്  സംസ്ഥാന സർക്കാർ 10 ലക്ഷം നഷ്​ടപരിഹാരം നൽകുമെന്നത് 15 ലക്ഷമാക്കണം. ഓണം ബക്രീദ് ആഘോഷ പരിപാടികൾ സംസ്ഥാന സർക്കാർ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

 യു.ഡി.എഫ്​ എം.എൽ.എമാർ പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്​ നൽകും. ബാണാസുര സാഗർ ഒരറിയിപ്പും കൂടാതെ തുറന്നതിനെ കുറിച്ച് സർക്കാർ അന്വേഷിക്കണം. ഇ.പി ജയരാജന്റെ സത്യപ്രതിഞ്ജ ചടങ്ങ് യു.ഡി.എഫ്​ ബഹിഷ്കരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.


 

Tags:    
News Summary - Rain Havoc: Central's Healp is Very Less, Chennithala- Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.