കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
17ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
18ന് ഇടുക്കി, മലപ്പുറം, കാസർകോട്
19ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട്
20ന് ഇടുക്കി, എറണാകുളം, മലപ്പുറം
തിരുവനന്തപുരം: വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ച ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും തുടര്‍ന്ന് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉൾക്കടലില്‍ ഒഡിഷ തീരത്ത് മറ്റൊരു ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വരെ ന്യൂനമര്‍ദ പാത്തി നിലനില്ക്കുന്നു. ഇതിന്റെയൊക്കെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ശനിയാഴ്ച പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. നാലു പേർ മരിച്ചു. വടക്കൻ കേരളത്തിലാണ് മഴ തിമിർത്തു പെയ്തത്. കോഴിക്കോട് രണ്ടും കാസർകോടും വയനാട്ടിലും ഒരാൾ വീതവുമാണ് മരിച്ചത്.
കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ അറക്കൽ പാടം അമ്മോത്ത് വീട്ടിൽ മുസാഫിറിന്റെ മകൻ മുഹമ്മദ് മിർഷാദ് (13) കുളത്തിൽ വീണ് മരിച്ചു. മദ്റസയിൽനിന്ന് വീട്ടിലേക്ക് പോകുമ്പോൾ സൈക്കിൾ നിയന്ത്രണം വിട്ട് വലിയ പറമ്പ് കുളത്തിൽ വീഴുകയായിരുന്നു. എടച്ചേരി ആലിശ്ശേരി അമ്പലക്കുളത്തിൽ വീണ് മീത്തലെ മാമ്പയിൽ അഭിലാഷ് (40) മരിച്ചു. പായലും ചളിയും നിറഞ്ഞ കുളത്തിൽ രാവിലെ 10 മണിയോടെ കാണാതാവുകയായിരുന്നു. മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. 'ഡൈജിവേൾഡ്' കന്നട ഓൺലൈൻ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്റ്റ(13)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ച രണ്ടു മണിയോടെ വീട്ടുപറമ്പിലാണ് അപകടം.
വയനാട്ടിൽ കാലവർഷം ശക്തമായി തുടരുന്നതിനിടെ അമ്പലവയൽ പഞ്ചായത്തിലെ തോമാട്ടുചാൽ നെടുമുള്ളിയില്‍ വീടിന്റെ സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. സുൽത്താൻ ബത്തേരി കോളിയാടി നായ്ക്കംപാടി കോളനിയിലെ ബാബു (37) ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.