ഇടുക്കിയിലും മലപ്പുറത്തും റെഡ്​ അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്​ച അത്യന്തം കനത്ത മഴ പ്രവചിക്കുന്ന റെഡ് അലർട്ട് പിൻവലിച്ചു. പകരം അതിശക്തമായ മഴ പ്രവചിക്കുന്ന ഒാറഞ്ച് അലർട്ട് തുടരും.

എന്നാല്‍ ശനി, ഞായർ ദിവസങ്ങളിൽ വയനാട്, മലപ്പുറം, പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലും തിങ്കളാഴ്​ച മലപ്പുറം, പാലക്കാട്‌, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴയുണ്ടാകുമെന്ന്​ പ്രവചനമുണ്ട്​.

അതിശക്തമായ മഴയുടെ പ്രവചനവും ലഭിക്കുന്ന മഴയിലുള്ള ഏറ്റക്കുറച്ചിലും പരിഗണിച്ച് നേര​ത്തേ പുറപ്പെടുവിച്ച എല്ലാ മുന്നൊരുക്ക നിര്‍ദേശങ്ങളും തുടരുവാനാണ്​ തീരുമാനം.

Tags:    
News Summary - rain again- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.