ശബരിമല സ്​പെഷൽ ട്രെയിനുകൾക്ക് ഉയർന്ന നിരക്കെന്ന് റെയിൽവേ

കൊച്ചി: രാജ്യത്ത് സ്​പെഷൽ ട്രെയിനുകൾക്കെല്ലാം പ്രത്യേക നിരക്കായതിനാലാണ്​ ശബരിമല ​ട്രെയിനിനും ഉയർന്ന നിരക്കുള്ളതെന്ന്​ റെയിൽവേ. ശബരിമല പ്രത്യേക ട്രെയിനുകളിൽ അമിത നിരക്ക് ഈടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയ സ്വീകരിച്ച ഹരജിയിലാണ്​ റെയിൽവേ മന്ത്രാലയത്തിന്‍റെ വിശദീകരണം.

നിരക്ക് നിശ്ചയിച്ച്​ പ്രത്യേക സർക്കുലറുണ്ട്​. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ശബരിമല സ്​പെഷൽ ​ട്രെയിനിനും​ നിരക്ക്​ ഏർ​പ്പെടുത്തിയത്​.കഴിഞ്ഞ ദിവസം കേസ്​ പരിഗണിച്ച കോടതി, റെയിൽവേ മന്ത്രാലയത്തിന്​ നോട്ടീസ്​ അയക്കാൻ ഉത്തരവിട്ടിരുന്നു. ശബരിമലയിലേക്കുള്ള കെ.എസ്​.ആർ.ടി.സി സ്​പെഷൽ ബസുകൾ ഉയർന്ന നിരക്ക് ഈടാക്കുന്നത്​ സംബന്ധിച്ച പരാതിയും കോടതി സ്വമേധയ പരിഗണിക്കുന്നുണ്ട്​.

Tags:    
News Summary - Railways said high fare for Sabarimala special trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.