അധിക കോച്ച് അനുവദിച്ച എക്സ്പ്രസ് ട്രെയിനുകൾ ഇവയാണ്...

പാലക്കാട്: തിരുവനന്തപുരം-കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽ ഏപ്രിൽ 18 മുതൽ 21 വരെ താൽക്കാലികമായി ഒരു അധിക ചെയർ കാർ കോച്ച് നൽകും.

തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിന് (16604) 20 മുതൽ 22 വരെയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിന് (16603) 19 മുതൽ 21 വരെയും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.

തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിന് (16629) 18 മുതൽ 22 വരെയും മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിന് (16630) 17 മുതൽ 21 വരെയും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.

18 മുതൽ 21 വരെ മധുര ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസിന് (16344) ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.

കാരയ്ക്കൽ-എറണാകുളം എക്സ്പ്രസിന് (16187) 18 മുതൽ 20 വരെയും എറണാകുളം-കാരയ്ക്കൽ എക്സ്പ്രസിന് (16188) 19 മുതൽ 21 വരെയും ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകും.

Tags:    
News Summary - Railways allocates extra coaches in five express trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.