ട്രെയിനുകൾ വഴിതിരിച്ചുവിടും, സർവിസ് ഭാഗികമായി റദ്ദാക്കും, ഹോളി സ്പെഷൽ ട്രെയിൻ

പാലക്കാട്: നമ്പർ 16348 മംഗളൂരു-തിരുവനന്തപുരം എക്‌സ്‌പ്രസ്, നമ്പർ 16344 മധുര-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ് ട്രെയിനുകൾ മാർച്ച് 10ന് ആരംഭിക്കുന്ന യാത്ര ആലപ്പുഴ വഴിയാക്കി. നമ്പർ 16347 തിരുവനന്തപുരം-മംഗളൂരു എക്‌സ്‌പ്രസ്, നമ്പർ 16343 തിരുവനന്തപുരം-മധുര അമൃത എക്‌സ്‌പ്രസ്, നമ്പർ 16349 തിരുവനന്തപുരം-നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്പ്രസ് എന്നിവ ഏപ്രിൽ അഞ്ചിന് ആരംഭിക്കുന്ന യാത്രകളും ആലപ്പുഴ വഴി തിരിച്ചുവിടും.

ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കും

പാലക്കാട്: തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ് മാർച്ച് 10, 16 തീയതികളിൽ യാത്ര തൃപ്പൂണിത്തുറയിൽ അവസാനിപ്പിക്കും. തൃപ്പൂണിത്തുറക്കും കോട്ടയത്തിനുമിടയിൽ ഈ ട്രെയിൻ സർവിസ് നടത്തില്ല.

നമ്പർ 16326 കോട്ടയം-നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസ് 12ന് രാവിലെ 6.12ന് യാത്ര തൃപ്പൂണിത്തുറയിൽ നിന്നാണ് ആരംഭിക്കുക. കോട്ടയത്തിനും തൃപ്പൂണിത്തുറക്കുമിടയിൽ സർവിസ് ഉണ്ടാകില്ല.

ഹോളി സ്പെഷൽ ട്രെയിൻ

പാലക്കാട്: ഹോളി സമയത്തെ തിരക്ക് ഒഴിവാക്കാൻ ലോക്മാന്യ തിലകിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. നമ്പർ 01063 ലോകമാന്യ തിലക്-തിരുവനന്തപുരം നോർത്ത് സ്പെഷൽ മാർച്ച് ആറ്, 13 തീയതികളിൽ വൈകീട്ട് നാലിന് ലോകമാന്യ തിലകിൽനിന്നും 01064 തിരുവനന്തപുരം നോർത്ത്-ലോക്മാന്യ തിലക് സ്പെഷൽ എട്ട്, 15 തീയതികളിൽ വൈകീട്ട് 4.20ന് തിരുവനന്തപുരം നോർത്തിൽനിന്നും സർവിസ് നടത്തും.

Tags:    
News Summary - railway news: Train will be diverted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.