തിരുവനന്തപുരം: ചരക്ക് നീക്കത്തിൽ ദക്ഷിണ റെയിൽവേക്ക് കീഴിലെ ഡിവിഷനുകളിൽ തിരുവനന്തപുരത്തിന് െറക്കോഡ് വരുമാനം. 2017-18 സാമ്പത്തികവർഷത്തിൽ 466.41 കോടി രൂപയാണ് ചരക്കുകടത്തിലൂടെ ഡിവിഷൻ കൊയ്തത്. മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുേമ്പാൾ 115.51 കോടി രൂപയാണ് ഒരു വർഷത്തിനിടെ വർധന.
വരുമാനം കുതിച്ചുയരുേമ്പാഴും ചരക്ക് ട്രെയിനുകളില്‍ വാഗണുകളുടെ സുരക്ഷ പരിശോധിക്കാനും ക്ഷമത ഉറപ്പുവരുത്താനും മതിയായ സംവിധാനങ്ങളില്ലെന്നത് വൈരുധ്യമായി മുഴച്ചുനിൽക്കുകയാണ്. നിര്‍മാണഘട്ടത്തില്‍ നിറച്ച ഗ്രീസുമായി ഇപ്പോഴും ഓടുന്ന 30 വര്‍ഷത്തിലേറെ പഴക്കമുള്ള വാഗണുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 41.10 ലക്ഷം ടൺ ചരക്കാണ് 2017-18 വർഷത്തിൽ തിരുവനന്തപുരം ഡിവിഷൻ കൈകാര്യം ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷം 31.97 ലക്ഷം ടണ്ണിൽ നിന്നുള്ള 350.899 കോടി രൂപയായിരുന്നു ഡിവിഷെൻറ അക്കൗണ്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ചരക്ക് ഗതാഗതം വഴി ഡിവിഷന് ലഭിക്കുന്ന വരുമാനത്തിൽ കൃത്യമായ വർധന രേഖപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ മാർച്ചിലാണ് ഏറ്റവും കൂടുതൽ വരുമാനം കിട്ടിയത്, 48.69 കോടി. 2017 മാർച്ചിൽ ഇത് 31.47 കോടിയായിരുന്നു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, എഫ.്എ.സി.ടി എന്നിവയാണ് ഏറ്റവും കൂടുതൽ റെയിൽവേയെ ആശ്രയിച്ചിട്ടുള്ളത്. മൊത്തം വരുമാനത്തിൽ 49 ശതമാനമാണ് ഭാരത് പെട്രോളിയത്തിെൻറ പങ്കാളിത്തം, എഫ്.എ.സി.ടിയുടേത് 19 ശതമാനവും. ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ചരക്ക് നീക്കം നടന്നത്.
വരുമാനമുയരുന്ന സാഹചര്യത്തിൽ സുരക്ഷാ ജാഗ്രത വർധിപ്പിക്കണെമന്ന ആവശ്യം ശക്തമാവുകയാണ്. വാഗൺ പരിശോധനകൾക്കായുണ്ടായിരുന്ന ട്രെയിന്‍ എക്സാമിനര്‍ ഡിപ്പോകള്‍ ചെലവ് ചുരുക്കലിെൻറ ഭാഗമായി റെയില്‍വേ നിര്‍ത്തലാക്കിയിട്ട് വർഷങ്ങളായി.
യാത്രയാരംഭിക്കുന്നതിനു മുമ്പ് ട്രെയിന്‍ എക്സാമിനര്‍ പരിശോധിച്ച് ഉറപ്പുവരുത്തി നല്കുന്ന ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റും ഇപ്പോൾ നിർബന്ധമല്ലാത്ത സ്ഥിതിയാണ്. യാത്രാ ട്രെയിനുകളുടെ സുരക്ഷക്ക് നല്കുന്ന പ്രാധാന്യം ചരക്ക് ട്രെയിനുകള്‍ക്കും നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.