പാളത്തിൽ വിള്ളൽ: ചങ്ങനാശ്ശേരി- കോട്ടയം പാതയിൽ മുക്കാൽ മണിക്കൂർ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
ചങ്ങനാശ്ശേരി: വടക്കേക്കര റെയില്‍വേ ക്രോസിന് സമീപം റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. റെയില്‍വേ ജീവനക്കാരെൻറ സമയോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. ഇതേതുടര്‍ന്ന് ചങ്ങനാശ്ശേരി^-കോട്ടയം പാതയില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നൈറ്റ് പട്രോളിങ് സമയത്ത് റെയില്‍വേ ജീവനക്കാരൻ വെയ്ദ് പ്രകാശാണ് വിള്ളല്‍ കണ്ടെത്തിയത്. കിലോമീറ്റര്‍ നമ്പര്‍ 70400 റെയില്‍ ട്രാക്കിലായിരുന്നു വിള്ളൽ. ഉടന്‍ സ്റ്റേഷന് മാസ്റ്ററെ വിവരം അറിയിക്കുകയും സിഗ്നല്‍ നല്‍കുകയും ചെയ്തു. കന്യാകുമാരിയില്‍നിന്ന് ജമ്മുതാവിയിലേക്കുള്ള ഹിമസാഗര്‍ എക്‌സ്പ്രസ് ട്രെയിന്‍ ചങ്ങനാശ്ശേരി സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് മിനിറ്റുകള്‍ക്കുള്ളിലാണ് പാളത്തിൽ വിള്ളല്‍ കണ്ടത്. ഉടന്‍ െറയില്‍വേ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. െറയില്‍വേ എന്‍ജിനീയറിങ് വിഭാഗം സ്ഥലത്തെത്തി വിള്ളല്‍ ക്ലാമ്പ് ഉറപ്പിച്ചു. സ്റ്റേഷന് വെളിയില്‍ 45 മിനിറ്റോളം പിടിച്ചിട്ട ട്രെയിന്‍ 20 കിലോമീറ്ററാക്കി വേഗത കുറച്ച് എട്ടോടെ കടത്തിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.