വിയ്യൂർ, കണ്ണൂർ ജയിലുകളിൽ റെയ്​ഡ്;​ മൊബൈലുകളും കഞ്ചാവും ആയുധങ്ങളും പിടിച്ചെടുത്തു

തൃശൂർ/കണ്ണൂർ: കണ്ണൂർ, തൃശൂരിലെ വിയ്യൂർ ജയിലുകളിൽ പൊലീസ്​ നടത്തിയ മിന്നൽ പരിശോധനകളിൽ മൊബൈൽ ഫോണുകൾ, കഞ്ചാവ്​, ആയുധങ്ങൾ തുടങ്ങി നിരവധി നിരോധിത സാധനങ്ങൾ പിടികൂടി. വിയ്യൂരിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ്​ പ്രതികളുടെ പക്കൽനി ന്നാണ്​​ മൊബൈലുകളും ആയുധങ്ങളും കഞ്ചാവും പിടിച്ചെടുത്തത്​. കണ്ണൂരിൽ ജയിൽ ഡി.ജി.പിയായി ചുമതലയേറ്റ ​ഋഷിരാജ് സിങ ്ങിൻെറ നേതൃത്വത്തിലും തൃശൂരിൽ ഋഷിരാജ്​ സിങ്ങിൻെറ നിർദേശപ്രകാരം സിറ്റി പൊലീസ്​ കമീഷണർ ജി.എച്ച്​. ​യതീഷ്​ ചന് ദ്രയുടെ നേതൃത്വത്തിലുമായിരുന്നു പരിശോധന.

വിയ്യൂരിൽ പരിശോധന ശനിയാഴ്​ച പുലർച്ചെ അഞ്ച്​ മുതൽ ഏഴര വരെ നീണ് ടു. 30ഓളം പൊലീസുകാർ പ​െങ്കടുത്തു. കണ്ണൂരിൽ പുലർച്ചെ മൂന്നിന്​ തുടങ്ങിയ റെയിഡിൽ 100 ലധികം പൊലിസുകാർ ​പ​ങ്കെടുത് തു. ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട്​ വിയ്യൂരിൽ കഴിയുന്ന മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും കൈവശമുണ്ടായ ിരുന്ന സിംകാർഡ് അടക്കമുള്ള മൊബൈലുകളാണ് പിടിച്ചെടുത്തത്. മുഹമ്മദ് ഷാഫിയിൽനിന്ന്​​ രണ്ട് സ്​മാർട്ട്​ ഫോണും നാല് സിംകാർഡുകളും, കൊടി സുനിയിൽനിന്ന്​ സിം കാർഡ് ഇല്ലാത്ത മൊബൈലുമാണ് പിടിച്ചെടുത്തത്.

ചെറിയ 13 പൊതികളിലായി 30 ഗ്രാം കഞ്ചാവ്, പവർ ബാങ്ക്, ചാർജർ, ഹെഡ് സെറ്റ്, കത്തി, അരം, കത്രിക, ബീഡി, ലൈറ്ററുകൾ എന്നിവയും കണ്ടെടുത്തു. 2014ൽ കോഴിക്കോടും 2017 വിയ്യൂരും ജയിലുകളിൽ കഴിയുമ്പോൾ ഷാഫിയുടെ പക്കൽനിന്ന്​ മൊബൈലുകൾ പിടിച്ചെടുത്തിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ വിയ്യൂർ പൊലീസ്​ നാല് കേസ്​ രജിസ്​റ്റർ ചെയ്തു.

രാഷ്​ട്രീയത്തടവുകാരുടെ ഇടപെടലിന്​ കുപ്രസിദ്ധമായ കണ്ണൂർ സെൻട്രൽ ജയിലിലെ മിന്നൽ റെയ്​ഡിൽ ആദ്യം ഞെട്ടിയത്​ ഉദ്യോഗസ്​ഥരാണ്​.​ പുലർച്ചെ മൂന്നിന്​ റെയ്​ഡിനെത്തിയ ഡി.ജി.പിയെ കണ്ട്​ ജയിൽ ഉദ്യോഗസ്​ഥർ പരക്കം പാഞ്ഞു. തടവുകാർക്ക്​ ഉദ്യോഗസ്​ഥരുടെ സഹായങ്ങൾ ലഭിക്കുന്നതിനാലാണ്​ വരവ്​ രഹസ്യമാക്കിയത്​.​ രാത്രി രണ്ടിന്​​ ശേഷമാണ്​ ഡി.ജി.പി ജില്ല പൊലീസ്​ മേധാവി പ്രതീഷ്​കുമാറിനെ വിളിച്ച്​ റെയ്​ഡിന്​ പൊലീസ്​ സഹായം ആവശ്യപ്പെട്ടത്​. ഡിവൈ.എസ്​.പി പി.പി. സദാനന്ദ​​​​െൻറ നേതൃത്വത്തിൽ നൂറിലധികം പൊലീസിനെ അനുവദിച്ചു.

മൂന്നുമണിയോടെ ജയിലിലെത്തി ഉദ്യോഗസ്​ഥരെ വിളിച്ചുകൂട്ടിയ ഡി.ജി.പി ബ്ലോക്കുകളിൽ പൊലീസിനെ വിന്യസിച്ചു. പിന്നീട്​, കണ്ണൂർ ജയിൽ മുമ്പ്​ കണ്ടിട്ടില്ലാത്ത വിധമുള്ള റെയ്​ഡാണ്​ നടന്നത്​. ജയിൽ ഉദ്യോഗസ്​ഥരിൽ ഒരാളെപ്പോലും റെയ്​ഡിൽ പ​െങ്കടുപ്പിച്ചില്ല. അതീവസുരക്ഷ തടവുകാരെ പാർപ്പിക്കുന്ന പത്താം ​ബ്ലോക്ക്​ ഒഴി​കെ എല്ലായിടത്തും പരിശോധന നടന്നു.

മൊബൈൽ, സിം കാർഡ്​, ടേപ്പ്​ റെക്കോർഡർ, വാക്​മാൻ, ചാർജർ, കത്തി, ചുറ്റിക, കത്രിക, സ്ക്രൂ ഡ്രൈവർ, ബാറ്ററി, കൈച്ചിരവ, കഞ്ചാവ്​, പാൻമസാല, തീപ്പെട്ടി എന്നിവയാണ്​ പിടിച്ചെടുത്തത്​. ബ്ലോക്കുകളിൽ ഇഷ്​ടികകൾക്കിടയിലും മറ്റും ഒളിപ്പിച്ച സാധനങ്ങളും കണ്ടെത്തി. ജയിലിൽ സി.സി.ടി.വി കാമറകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്​. നിരോധിതവസ്​തുക്കൾ കണ്ടെത്തിയതോടെ ജയിൽ ഉദ്യോഗസ്​ഥരോട്​ പുലർച്ചതന്നെ വിശദീകരണം തേടി. സിം കാർഡുകൾ കൂടുതൽ അന്വേഷണത്തിനായി പൊലീസിന്​ കൈമാറി.

ഷാഫിയെയും കൊടി സുനിയെയും പൂജപ്പുരയിലേക്ക് മാറ്റും –ഋഷിരാജ് സിങ്

തൃ​ശൂ​ർ: ജ​യി​ലി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ടി.​പി കേ​സി​ൽ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യും കൊ​ടി സു​നി​യെ​യും പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​മെ​ന്ന്​ ജ​യി​ൽ ഡി.​ജി.​പി ഋ​ഷി​രാ​ജ് സി​ങ് പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​യുെ​ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ഋ​ഷി​രാ​ജ് സി​ങ് വി​യ്യൂ​ർ ജ​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - raid at viyur jail; mobile phones, arms captured -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.