കൽപറ്റ: ‘‘ആങ്ങളയും പെങ്ങളുംകൂടി ഇങ്ങോട്ടുവരെട്ട, എന്നിട്ടുവേണം ബാക്കി കഥകളൊക്കെ അവരോടു പറയാൻ’’. ഒന്നു കാണാൻ കാത്തിരിക്കുന്ന രാജമ്മക്ക് ‘കൊച്ചുമോനോട്’ കഥകൾ പറയാനുള്ള തിടുക്കമാണ് മനസ്സിൽ. കേരളത്തിലെ ആ നഴ്സിനെ കാണാൻ രാഹുൽ ഗാന്ധിയെത്തുമെന്ന സഹോദരി പ്രിയങ്കയുടെ ഫേസ്ബുക്ക് പോസ്റ്റ് സുൽത്താൻ ബത്തേരിക്കടുത്ത് കല്ലൂരിലെ വീട്ടിലുള്ള രാജമ്മ രാജനെ അത്രമേൽ ആഹ്ലാദഭരിതയാക്കുന്നു.
1970ൽ ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിൽ രാഹുലിെൻറ ജനനത്തിന് സാക്ഷിയായി ലേബർ റൂമിലുണ്ടായിരുന്ന രാജമ്മക്ക് തെൻറ ‘കൊച്ചുമോനെ’ കാണാനുള്ള അതിയായ ആഗ്രഹം പുറംലോകത്തെ അറിയിച്ചത് ‘മാധ്യമ’മാണ്. ‘രാജമ്മയുടെ കൊച്ചുമോൻ രാഹുൽ’ എന്ന 2019 ഏപ്രിൽ 23ലെ ‘മാധ്യമം’ ഒന്നാംപേജ് വാർത്ത ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തതോടെ 72കാരിയായ റിട്ട. നഴ്സിന് ആഗ്രഹപൂർത്തീകരണത്തിന് വഴിയൊരുങ്ങി. രാജമ്മയുടെ കാത്തിരിപ്പിെൻറ വാർത്തയറിഞ്ഞ പ്രിയങ്ക ഗാന്ധി അവരെ കാണാനും സംസാരിക്കാനും രാഹുൽ അതിയായി ആഗ്രഹിക്കുന്നതായി ഫേസ്ബുക്കിൽ കുറിച്ചു.
1970 ജൂണിൽ സോണിയ ഗാന്ധി ഹോളി ഫാമിലി ആശുപത്രിയിൽ രാഹുലിന് ജന്മം നൽകുന്ന സമയത്ത് ലേബർ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് നഴ്സുമാരിലൊരാളാണ് രാജമ്മ. രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ലെന്ന വാദമുയർത്തി അദ്ദേഹത്തെ പ്രതിരോധിക്കാൻ രാഷ്ട്രീയ എതിരാളികൾ കിണഞ്ഞുശ്രമിക്കുേമ്പാൾ, കോൺഗ്രസ് അധ്യക്ഷൻ പിറന്നുവീണത് ഈ മണ്ണിലാണെന്നതിന് നേർസാക്ഷി കൂടിയാവുകയാണിവർ.
തെൻറ നാട്ടിൽ മത്സരിക്കാനെത്തിയ രാഹുലിനെ കാണാൻ ഏറെ കൊതിച്ച അവരുടെ വെളിപ്പെടുത്തലുകൾക്ക് നിനച്ചിരിക്കാതെ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്. ‘‘അവെൻറ പൗരത്വത്തെക്കുറിച്ച വിവാദങ്ങളൊന്നും എനിെക്കാരു വിഷയമേയല്ല. ഞാനതൊന്നും ശ്രദ്ധിക്കുന്നുമില്ല. അവൻ ഈ മണ്ണിലാണ് ജനിച്ചതെന്നതിെൻറ ഏറ്റവും വലിയ സാക്ഷിയാണ് ഞാൻ. ഭാഗ്യമുള്ളവനാണ് എെൻറ മോൻ. എതിരാളികൾ കള്ളക്കഥകൾ പ്രചരിപ്പിക്കുന്ന സമയത്ത് എന്നെക്കൊണ്ട് ഇത് പറയിപ്പിക്കാൻ ൈദവം തോന്നിച്ചതാവണം. അവൻ ഇങ്ങോട്ടു വരെട്ട, ഒരുപാടുകാലമായി കാണാൻ കാത്തിരിക്കുന്ന അമ്മയും മകനും തമ്മിലെ സ്നേഹം നിങ്ങൾക്കു കാണാം’’ -തെൻറ കൺമുന്നിൽ പെറ്റുവീണത്മുതൽ രാഹുലിെന സ്വന്തം മകനായി കരുതുന്ന രാജമ്മ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.