'മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ; പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്'

കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌-സി.പി.എം സംഘർഷത്തിൽ പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. 'മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ; പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്' -കെ. സുധാകരൻ എം.പിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

ഇന്നലെ യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെ മലപ്പട്ടത്തുണ്ടായ സംഘർഷത്തിൽ 50 യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും 25 സി.പി.എം പ്രവർത്തകർക്കെതിരെയും മയ്യിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. മലപ്പട്ടത്ത് അക്രമം അഴിച്ചുവിട്ടത് സി.പി.എമ്മുകാരാണെന്നും, സി.പി.എം അക്രമികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് വിമർശിക്കുന്നു. 

സി.പി.എം കോട്ടയായ മലപ്പട്ടത്ത് കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം തകർത്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ ജ​നാ​ധി​പ​ത്യ അ​തി​ജീ​വ​ന യാ​ത്ര നടത്തിയത്. കാൽനട ജാഥ സി.​പി.​എം മ​ല​പ്പ​ട്ടം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫി​സി​നു മു​ന്നി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കു​പ്പി​യും ക​ല്ലും പ​ര​സ്പ​രം എ​റി​യു​ക​യാ​യി​രു​ന്നു. ഇ​രു കൂ​ട്ട​രും ഏ​റ്റു​മു​ട്ടാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ പൊ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ മാ​റ്റി. എ​ന്നാ​ൽ, സ​മ്മേ​ള​നം അ​വ​സാ​നി​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പോ​കാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തി​ൽ ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്കേ​റ്റു.

അടുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെ ഇന്നലെ രാത്രി വീണ്ടും തകർത്തിരുന്നു. സ്തൂപം തകർത്തത് സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. 

Tags:    
News Summary - Rahul Mankootathil facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.