രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിലിന് മു​ൻ​കൂ​ർ ജാ​മ്യമില്ല; അറസ്റ്റ് തടയില്ലെന്ന് കോടതി

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ത്സം​​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ.​എക്ക് മു​ൻ​കൂ​ർ ജാ​മ്യമില്ല. തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് മു​ൻ​കൂ​ർ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ബു​ധ​നാ​ഴ്ചയാ​ണ് രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​സ്. ന​സീ​റ പ​രി​ഗ​ണി​ച്ച​ത്. അ​ട​ച്ചി​ട്ട കോ​ട​തി​യി​ൽ വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ഇ​രു​ക​ക്ഷി​ക​ളു​ടെ​യും ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കുകയും ചെയ്തു. വാ​ദം കേ​ട്ടപ്പോൾ ജ​ഡ്ജി, പ്രോ​സി​ക്യൂ​ട്ട​ർ, പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ, ഒ​രു ജീ​വ​ന​ക്കാ​ര​ൻ എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ട​ച്ചി​ട്ട കോ​ട​തി​യി​ൽ ഒ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം നീ​ണ്ട വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കൂ​ടു​ത​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഹ​ര​ജി മാ​റ്റി​യ​ത്. എ​ട്ട് ദി​വ​സ​മാ​യി ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ് പാ​ല​ക്കാ​ട് എം.​എ​ൽ.​എ രാ​ഹു​ൽ.

വ​ലി​യ​മ​ല പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് നേ​മം പൊ​ലീ​സി​ന് കൈ​മാ​റി​യ കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിലിനെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി.​എ​ൻ.​എ​സ്)​ സെ​ക്ഷ​ൻ 64(2)(എ​ഫ്), 64(2)(എ​ച്ച്), 64(2)(എം) ​ബ​ലാ​ത്സം​ഗം, 89 നി​ര്‍ബ​ന്ധി​ത ഭ്രൂ​ണ​ഹ​ത്യ, 115(2) ക​ഠി​ന​മാ​യ ദേ​ഹോ​പ​ദ്ര​വം, 351(3) അ​തി​ക്ര​മം, 3(5) ഉ​പ​ദ്ര​വം, ഐ.​ടി ആ​ക്ട് 66(ഇ) ​സ്വ​കാ​ര്യ​താ ലം​ഘ​നം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചുമത്തിയത്.

ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മാ​ണ് യു​വ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നും ബ​ലാ​ത്സം​ഗ​വും ഗ​ര്‍ഭഛി​ദ്ര​വും ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്റെ വാ​ദം. കേ​സ് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. മു​ദ്ര​വെ​ച്ച ക​വ​റി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും ന​ൽ​കി. എ​ന്നാ​ൽ, രാ​ഹു​ലി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം ഹാ​ജ​രാ​ക്കി. തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കാ​ൻ കേ​സ് ഇന്നത്തേ​ക്ക് മാ​റ്റി​യ​ത്.

ഗുരുതര പരാമർശങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിലുള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും പറയുന്നു. രണ്ടു തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

2025 മാർച്ച് നാലിനാണ് രാഹുൽ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാർച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റിൽവെച്ചും ബലാത്സംഗം ചെയ്തു.

പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നൽകിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്‍റെ കാറിൽവെച്ച് നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുൽ വിഡിയോ കോൾ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.

അതിനിടെ, എട്ടാം ദിവസവും ഒ​ളി​വി​ലു​ള്ള രാ​ഹു​ലി​നാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് രാഹുൽ മാങ്കൂട്ടത്തിൽ നേരെ പോയത് പൊള്ളാച്ചിയിലേക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ശേഷം കോയമ്പത്തൂരിലേക്ക് കടന്നു.

ദേശീയപാത ഒഴിവാക്കി ജില്ല അതിർത്തിയായ കൊഴിഞ്ഞാമ്പാറ വഴിയാണ് എം.എൽ.എ കടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. രാഹുൽ പാലക്കാട്ടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. എം.എൽ.എ ബംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് തെളിവ് ലഭിച്ചതായാണ് വിവരം.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച് മറ്റൊരു യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എം.എൽ.എയിൽ നിന്ന് നേരിട്ട ക്രൂരപീഡനം വിശദീകരിച്ച് കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി കോണ്‍ഗ്രസ് നേതൃത്വത്തിന് ഇ-മെയിൽ അയച്ചത്. തുടർന്ന് കെ.പി.സി.സി നേതൃത്വം പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. പരാതിക്കാരിയുമായി ബന്ധപ്പെട്ട ശേഷം തുടർനടപടി സ്വീകരിക്കും.

പരാതിയില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. താനുമായി വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന രാഹുൽ വിവാഹാഭ്യർഥന നടത്തി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ് സുഹൃത്തിന്റെ ഹോംസ്റ്റേയിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു.

സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ‘ലൈംഗിക കുറ്റവാളി’യാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും പൊതുപ്രവർത്തകന്‍റെ ഉത്തരവാദിത്തങ്ങൾക്ക് നേര്‍വിരുദ്ധനായ ആളാണെന്നും യുവതി പറയുന്നു. നേരത്തേ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നപ്പോൾ ഈ പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ, നിയമനടപടിക്ക് തയാറല്ലെന്ന് അറിയിക്കുകയായിരുന്നു.

Tags:    
News Summary - Rahul Mangkuttathil rejected anticipatory bail in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.