രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉയർച്ചയും വീഴ്ചയും ഒരേ ദിവസം; ഡിസംബർ നാലിന്

തിരുവനന്തപുരം: 2024 ഡിസംബർ നാലിനാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തത്. 2025 ഡിസംബർ നാലിന് രണ്ടു തിരിച്ചടികളും രാഹുൽ ഏറ്റുവാങ്ങി. ലൈംഗികാരോപണ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവന്തപുരം വഞ്ചിയൂരിലെ ജില്ലാ കോടതി തള്ളി. അതിനുപിന്നാലെ കോൺഗ്രസിൽ നിന്നും പുറത്തായി.

2006ൽ പത്തനംതിട്ട കാ​തോലിക്കേറ്റ് കോളജിൽ പഠിക്കുമ്പോൾ കെ.എസ്.യു അംഗമായാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ പ്രവേശനം. 2009 മുതൽ 2017 വരെ കെ.എസ്.യു പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി. 2017ൽ കെ.എസ്.യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2020 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2023ൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തി. 2024ൽ പാലക്കാട് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വളരെ വേഗത്തിലായിരുന്നു രാഷ്ട്രീയ രംഗത്ത് രാഹുലിന്റെ വളർച്ച.

കോൺഗ്രസ് വക്താവ് ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് ആളുകൾ രാഹുൽ മാങ്കൂട്ടത്തിലിനെ ശ്രദ്ധിച്ചുതുടങ്ങിയത്. വളരെ പെട്ടെന്നു തന്നെ രാഹുൽ നേതാക്കളുടെ പ്രിയപ്പെട്ടവനായിമാറി. ഇപ്പോൾ ആ നേതാക്കൾ തന്നെയാണ് രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതും.

2025 ആഗസ്റ്റ് 20നാണ് രാഹുലിനെതിരെ ആരോപണവുമായി യുവ നടി രംഗത്തുവരുന്നത്. രാഹുൽ മോശം സന്ദേശം അയച്ചു​വെന്നായിരുന്നു ആരോപണം. അതിനു പിന്നാലെ ഒന്നൊന്നായി പരാതികൾ വന്നുകൊണ്ടിരുന്നു. ആരോപണങ്ങൾക്കൊടുവിൽ ആഗസ്റ്റ് 21ന് രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. നവംബർ 27ന് യുവതി ലൈംഗികാരോപണമുന്നയിച്ച് രാഹുലിനെതിരെ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങിയതിനുപിന്നാലെ രാഹുൽ ഒളിവിൽ പോയി. എ​ട്ട് ദി​വ​സ​മാ​യി ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ് പാ​ല​ക്കാ​ട് എം.​എ​ൽ.​എ രാ​ഹു​ൽ. വ​ലി​യ​മ​ല പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് നേ​മം പൊ​ലീ​സി​ന് കൈ​മാ​റി​യ കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തിലിനെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി.​എ​ൻ.​എ​സ്)​ സെ​ക്ഷ​ൻ 64(2)(എ​ഫ്), 64(2)(എ​ച്ച്), 64(2)(എം) ​ബ​ലാ​ത്സം​ഗം, 89 നി​ര്‍ബ​ന്ധി​ത ഭ്രൂ​ണ​ഹ​ത്യ, 115(2) ക​ഠി​ന​മാ​യ ദേ​ഹോ​പ​ദ്ര​വം, 351(3) അ​തി​ക്ര​മം, 3(5) ഉ​പ​ദ്ര​വം, ഐ.​ടി ആ​ക്ട് 66(ഇ) ​സ്വ​കാ​ര്യ​താ ലം​ഘ​നം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചുമത്തിയത്.

Tags:    
News Summary - Rahul Mamkootathil's rise and fall on the same day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.