Posted On
date_range Updated On
date_range കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: കൊടകര കുഴല്‍പണ കേസില്‍ ബി.ജെ.പി തൃശൂർ ജില്ല ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിനു പിന്നിൽ താനാണെന്ന് തെളിയിക്കാൻ കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.
സുരേന്ദ്രൻ തെളിവ് കൊണ്ടുവരണം. കോടികളുടെ കള്ളപ്പണം കൊണ്ടുവന്നെന്ന് വെളിപ്പെടുത്തിയത് ബി.ജെ.പി ഓഫിസ് സെക്രട്ടറിയാണ്. ഓഫിസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് ഞാനാണോ? പാലക്കാട്ട് ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് വെച്ചത് ഞാനാണോ? പ്രസംഗിക്കാനെത്തിയ ബി.ജെ.പി നേതാവിനെ അതിന് അനുവദിക്കാതെ തിരിച്ചയച്ചത് ഞാനാണോ?’
-ഇക്കാര്യങ്ങൾ തെളിയിക്കാൻ കെ. സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. ആരോപണം തെളിയിച്ചാല്‍ കെ. സുരേന്ദ്രന്‍ പറയുന്ന പണി ചെയ്യാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.