സൂംബ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നതാണ്, വിവാദമാക്കേണ്ട -രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സ്കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. സൂംബ ഡാൻസ് നാട്ടിൽ സാർവത്രികമായി നടന്നുകൊണ്ടിരിക്കുന്നതാണെന്ന് രാഹുൽ പറഞ്ഞു.

സൂംബ ഡാൻസ് നാട്ടിൽ സാർവത്രികമായി ആരോഗ്യ സംരക്ഷണത്തിന് നടന്നുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ്. അത് വിവാദമാകേണ്ട കാര്യം സത്യത്തിൽ ഇല്ല -മാധ്യമപ്രവർത്തകരോട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതേസമയം, സൂംബ പദ്ധതി നടപ്പാക്കാൻ സർക്കാറിന് പിന്തുണ നൽകുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു. എതിർക്കുന്നവർ മതത്തിന്‍റെ പേരിൽ കള്ളപ്രചാരണം നടത്തുകയാണെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സൂംബ പദ്ധതിക്കെതിരെ ഇന്നലെ സമസ്ത യുവജന വിഭാഗവും എം.എസ്.എഫും രംഗത്തുവന്നിരുന്നു. കുട്ടികൾ സ്കൂളുകളിൽ പഠിക്കുമ്പോൾ ധാർമികത നിലനിർത്തണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമുണ്ടെന്നും അവർക്ക് മാനസിക പ്രയാസമുണ്ടാകുമെന്നും എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നു.

സ്കൂളുകളിലേക്ക് സുംബ കൊണ്ടുവരുന്നത് എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ചോദിച്ചത്. ഒരു ഗൂഢാലോചന ഇതിനുപിന്നിൽ നടക്കുന്നു എന്ന അഭിപ്രായം ഉണ്ടെന്നും സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കുകയാണ് വേണ്ടതെന്നും നവാസ് പറഞ്ഞിരുന്നു.

Tags:    
News Summary - rahul mamkootathil about zumba controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.