Posted On
date_range Updated On
date_range 'രാഹുൽ ഗാന്ധിയുടേത് സമാധാന സന്ദേശ യാത്ര'; പിന്തുണയുമായി ഹോളിവുഡ് നടൻ
കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'ക്ക് പിന്തുണയുമായി പ്രശസ്ത ഹോളിവുഡ് നടൻ ജോൺ കുസാക്. രാഹുൽ നടത്തുന്നത് സമാധാന സന്ദേശ യാത്രയാണെന്ന് ജോൺ കുസാക് ട്വീറ്റ് ചെയ്തു.
ലോകത്തെമ്പാടുമുള്ള ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളെ താൻ പിന്തുണക്കുന്നുവെന്നും ഒരാൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കാറില്ലെന്നും ജോൺ കുസാക് ട്വീറ്റിൽ വ്യക്തമാക്കി.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തൃശൂർ ജില്ലയിലെ പര്യടനത്തിന് സമാപനമായി. ഏഴേമുക്കാലോടെ വെട്ടിക്കാട്ടിരിയിലെ പൊതുസമ്മേളനത്തോടെ ഭാരത് ജോഡോ യാത്രക്ക് ജില്ലയിൽ സമാപനമായത്. തിങ്കളാഴ്ച ജാഥ പാലക്കാട് ജില്ലയിൽ പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.