കല്‍പറ്റ: രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണ റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ 10ന് കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിന് സമീപത്തുനിന്ന് യാത്ര ആരംഭിക്കും. രാഹുല്‍ ഗാന്ധി എം.പി ദേശീയ പതാക യുമായി ജാഥ നയിക്കും. മഹാത്മാ ഗാന്ധിയുടെ ഛായാചിത്രവും ഭരണഘടന ആമുഖവും ദേശീയ പതാകയുമായി വളൻറിയര്‍മാരും സംസ്ഥാന നേതാക്കളും സാംസ്‌കാരിക നേതാക്കളും അണിനിരക്കും. വിദ്യാർഥികൾ, വനിതകൾ, സേവാദള്‍-വൈറ്റ് ഗാര്‍ഡ് വാളൻറിയര്‍മാർ, പൊ തുജനങ്ങൾ എന്നിവരും അണിചേരും.
കല്‍പറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ പ ൊതുസമ്മേളനം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവർ പങ്കെടുക്കും.
കക്ഷി രാഷ്ട്രീയത്തിനും, ജാതി-മതചിന്തകള്‍ക്കും അതീതമായി ജനങ്ങള്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് യു.ഡി.എഫിെൻറ നേതൃത്വത്തില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടന സംരക്ഷണയാത്ര.
ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി. പി.സി. വിഷ്ണുനാഥ്, കെ.സി. റോസക്കുട്ടി ടീച്ചര്‍, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, എന്‍. സുബ്രഹ്മണ്യന്, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. അഹമ്മദ്ഹാജി എന്നിവര്‍ സംസാരിച്ചു.
കൽപറ്റയിൽ ഉച്ചവരെ ഗതാഗത നിയന്ത്രണം
കൽപറ്റ: യു.ഡി.എഫിെൻറ ഭരണഘടന സംരക്ഷണയാത്രയുടെ ഭാഗമായി വ്യാഴാഴ്ച കൽപറ്റയിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് നിയന്ത്രണം. ഈസമയം ജനമൈത്രി ജങ്ഷൻ മുതൽ കൈനാട്ടി ബൈപാസ് ജങ്ഷൻ വരെ കൽപറ്റ ടൗണിലൂടെ വാഹനങ്ങൾക്ക് പ്രവേശനമില്ല. കോഴിക്കോട് ഭാഗത്തു നിന്നും സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ജനമൈത്രി ജങ്ഷനിൽ നിന്നും, സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൈനാട്ടിയിൽ നിന്നും ബൈപാസ് വഴി കടന്നു പോകണം.
കോഴിക്കോട് ഭാഗത്തു നിന്നും കൽപറ്റ വരെ വന്നു മടങ്ങി പോകേണ്ട ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ജനമൈത്രി ജങ്ഷനിൽ നിന്നും യാത്രക്കാരെ കയറ്റി മടങ്ങണം.സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗത്തു നിന്നും കൽപറ്റ വന്നു മടങ്ങി പോകേണ്ട ബസുകൾ കൈനാട്ടിയിൽ നിന്നും ബൈപാസ് വഴി ജനമൈത്രി ജങ്ഷനിൽ വന്നു യാത്രക്കാരെ കയറ്റി ബൈപാസ് വഴി മടങ്ങി പോകണം.
കൽപ്റ്റ ടൗണിലുള്ള ഇടറോഡിൽ നിന്നും വാഹനങ്ങൾക്ക് മെയിൻ റോഡിലേക്ക് പ്രവേശനമില്ല. 9.30മുതൽ പടിഞ്ഞാറത്തറ ഭാഗത്തു നിന്നും പിണങ്ങോട് ജങ്ഷൻ വഴി കൽപറ്റയിലേക്ക് വരുന്ന വാഹനങ്ങൾ കൽപറ്റ ടൗണിലേക്ക് വരാതെ ജനമൈത്രീ ജങ്ഷനിലേക്ക് പോകണം.രാവിലെ ആറുമണി മുതൽ ഉച്ചക്ക് ഒരു മണിവരെ കൈനാട്ടി ബൈപാസ് ജങ്ഷൻ മുതൽ കൽപറ്റ പുതിയ സ്റ്റാൻഡ് വരെ റോഡിെൻറ ഇരുവശവും ഒരുവിധ പാർക്കിങ്ങും അനുവദിക്കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.