കോഴിക്കോട്: രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് അധ്യക്ഷപദവി നൽകണമെന്നും ഇൗയിടെയുണ്ടായ പാർട്ടിയുടെ പരാജയങ്ങൾക്ക് പ്രസിഡൻറ് സോണിയ ഗാന്ധിയാണ് ഉത്തരവാദിയെന്നും ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡൻറ് ഡോ. ജി. സഞ്ജീവറെഡ്ഡി. കോഴിക്കോെട്ടത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഉപാധ്യക്ഷൻ എന്ന നിലയിൽ രാഹുലിന് പരിമിതിയുണ്ട്. അധ്യക്ഷപദവി ഏറ്റെടുത്താൽ രാഹുലിെൻറ വ്യക്തിപ്രഭാവം ഏവർക്കും മനസ്സിലാകും.സോണിയ ഗാന്ധി പാർട്ടിക്കായി പൂർണസമയം ചെലവഴിച്ചിട്ടില്ല. അതിെൻറ തിക്താനുഭവമാണ് കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലെ പരാജയം. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ പുതുരക്തം വേണം. ഭരണത്തിലിരിക്കുമ്പോൾ കോൺഗ്രസ് നേതൃത്വം സംഘടനാ കാര്യങ്ങൾ ശ്രദ്ധിച്ചില്ല. റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഐ.എൻ.ടിയു.സി ശക്തമായി എതിർക്കുമെന്നും സഞ്ജീവറെഡ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.